Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കൈതപ്രവും മഗ്ദലനമറിയയും പിന്നെ പരിശുദ്ധന്‍ സീരിയലും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2016, 10:02 pm IST
inVicharam

കേരളത്തില്‍ ക്രിസ്തുമതം സ്ഥാപിക്കാനും, യേശുവിനും മേരിക്കും പുണ്യാളച്ചന്മാര്‍ക്കും ഇരുന്നുവാഴാനും വേണ്ട ആളും അര്‍ത്ഥവും ഭൂമിയും വാരിക്കോരി കൊടുത്തതിനു പുറമേ (ഭൂപരിഷ്‌ക്കരണകയ്യേറ്റങ്ങളിലൂടെ കൈവശപ്പെടുത്തിയതു കൂടാതെ) മലയാള ബൈബിള്‍ നിര്‍മ്മാണത്തിന് വാക്കും ശൈലിയും പൊരുളും നല്‍കി ബഞ്ചമിന്‍ ബെയ്‌ലിയെ സഹായിച്ച മഹാമനസ്‌ക്കരുമാണ് ഹിന്ദുക്കള്‍. പള്ളീലച്ചന്മാര്‍ക്കു ദിവ്യശക്തിയുണ്ടെന്നു നാട്ടുകാരെ ബോദ്ധ്യപ്പെടുത്താന്‍ തോമാശ്ലീഹയുടെയും കടമറ്റത്ത് കത്തനാരുടെയും, ഇപ്പോള്‍ അര്‍ത്തുങ്കല്‍ വെളുത്തച്ചന്റെയും തട്ടിപ്പുകഥകള്‍ക്ക് ഇരയായി നില്‍ക്കേണ്ടി വന്ന ഗതികേടും ഹിന്ദുക്കള്‍ക്കു മാത്രം.

പറഞ്ഞുവരുന്നതിന്റെ പൊരുളെന്തെന്നു വച്ചാല്‍, പരുമല തിരുമേനി എന്നറിയപ്പെടുന്ന ഗീവര്‍ഗ്ഗീസ് മെത്രാന്റെ ജീവിതകഥ ‘പരിശുദ്ധന്‍’ എന്ന പേരില്‍ ടെലിവിഷന്‍ സീരിയലാക്കുന്നുവെന്നും അതിന്റെ സ്വിച്ചോണ്‍ കര്‍മ്മം കോട്ടയത്തെ ദേവലോകം അരമനയില്‍ ബസേലിയോസ് ദ്വിതീയന്‍ ബാവാ നിര്‍വ്വഹിച്ചുവെന്നും പത്രവാര്‍ത്ത കണ്ടു. കേരളത്തിലെ അക്ഷരവിദ്യാഭ്യാസ കച്ചവടമേഖല അപ്പാടേ കക്ഷത്തിലാക്കി വച്ചിട്ടും നല്ല നാല് മലയാളം പാട്ട് എഴുതാന്‍ ത്രാണിയുള്ള സഭാമക്കള്‍ ഇല്ലാഞ്ഞിട്ടാണോ എന്നറിയില്ല, പ്രസ്തുത സീരിയലിന്റെ ഗാനരചനയുടെ ചുമതല നിക്ഷിപ്തമായിരിക്കുന്നത് ഹിന്ദുവായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയിലാണ്.

ഹിന്ദുക്കളുടെ നല്ല മനസ്സ് മുതലെടുത്ത് നേടേണ്ടതു നേടിയശേഷം ഹിന്ദുവിനെത്തന്നെ മാമ്മോദീസാ മുക്കുന്ന ഉളുപ്പില്ലായ്‌മ കണ്ടു മടുത്ത മലയാളികളോട് ചില യാഥാര്‍ത്ഥ്യങ്ങള്‍ പറയാതിരിക്കാന്‍ പറ്റില്ല. രണ്ടായിരം വര്‍ഷത്തെ തോമാപാരമ്പര്യം പുരപ്പുറത്തു കയറി വിളിച്ചുകൂവുമെങ്കിലും മലങ്കര സഭയുടെ ‘ആസ്ഥാനകവി’യായ വെണ്ണിക്കുളംകാരന്‍ സി. പി ചാണ്ടിയുടെ രംഗപ്രവേശം വരെ ക്രിസ്ത്യന്‍ ആരാധനാ ക്രമങ്ങള്‍ക്ക് ആവശ്യമായ ഗാനങ്ങള്‍ എഴുതിക്കൊടുത്ത് അവരെ പ്രധാനമായും സഹായിച്ചിരുന്നത് കൊട്ടാരത്തില്‍ ശങ്കുണ്ണി എന്ന കറകളഞ്ഞ ഹൈന്ദവ വിശ്വാസിയായിരുന്നു.

തിരുവിതാംകൂറിലെ ഈഴവരും പുലയരും ധീവരരും അടക്കമുള്ള ഹൈന്ദവവംശത്തെ ഇല്ലാതാക്കാന്‍ വേണ്ടി പരുമല തിരുമേനി സ്ഥാപിച്ച സ്ലീബാദാസ സമൂഹത്തിന്റെ മുന്നണിപ്പോരാളി ആയിരുന്ന ചാണ്ടി ആലുവാ അദ്വൈതാശ്രമത്തില്‍നിന്ന് സംസ്‌കൃതബിരുദം നേടുകയും ഗുരുദക്ഷിണയായി ഈഴവരെത്തന്നെ മതംമാറ്റാനുള്ള ഗൂഢതന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്ത വ്യക്തി കൂടിയായിരുന്നു. (മുളന്തുരുത്തിയിലെ ഓണക്കാവില്‍ അയ്യാ എന്ന ഈഴവഗുരുവില്‍ നിന്ന് വിദ്യ അഭ്യസിച്ചശേഷം ഗുരുദക്ഷിണയായി ഈഴവകുലത്തെ തന്നെ മതംമാറ്റി ഒടുക്കാന്‍ ശ്രമിച്ച പരുമല തിരുമേനിയുടെ ശിഷ്യനല്ലേ ചാണ്ടി. ‘കൊമ്പന്‍ പോയത് മോഴയ്‌ക്കു വഴി’ എന്ന ചൊല്ല് എത്ര അന്വര്‍ത്ഥം) പത്തനംതിട്ട കാതോലിക്കേറ്റ് സ്‌ക്കൂള്‍ അദ്ധ്യാപകന്‍ കൂടിയായിരുന്ന ചാണ്ടി 1945 മുതല്‍ അരനൂറ്റാണ്ടു കാലം പരുമലയും കോട്ടയവും കേന്ദ്രീകരിച്ച് നടത്തിയ വിശ്രമമില്ലാത്ത കാവ്യവൃത്തിയാണ് ക്രിസ്തീയ ആരാധനാ ഗാനങ്ങളുടെ രചനയ്‌ക്ക് ഹൈന്ദവപണ്ഡിതരെ ആശ്രയിക്കാതെ സ്വയംപര്യാപ്തത നേടാന്‍ െ്രെകസ്തവ സമൂഹത്തെ സഹായിച്ചതും.

ക്രിസ്ത്യന്‍ ഗാനശാഖയുടെ ബാലാരിഷ്ടതയും ദാരിദ്ര്യവും മാറ്റാന്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിയെപ്പോലെ ഏറെ പ്രയത്‌നിച്ച മറ്റൊരു മഹാനായ ഹിന്ദുവാണ് മഹാകവി വള്ളത്തോള്‍ നാരായണ മേനോന്‍. അല്ലാഹ്, ജാതകം തിരുത്തി, പാംസുസ്‌നാനം, മുന്തിരിച്ചാറാവുന്ന അദ്ഭുതം തുടങ്ങിയ കവിതകളിലൂടെ അന്യമതങ്ങളുടെ ദൈവങ്ങളെയും ഉള്‍ക്കൊള്ളാനുള്ള ഹൈന്ദവമനസ്സിന്റെ ഔന്നത്യം വെളിവാക്കിയ വള്ളത്തോള്‍, പില്‍ക്കാലത്ത് മലങ്കര മെത്രാന്‍ ആയിരുന്ന പുലിക്കോട്ടില്‍ ഇട്ടൂപ്പ് കത്തനാര്‍ കുന്നംകുളത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന ആത്മപോഷിണിയെന്ന ക്രിസ്ത്യന്‍ മാസികയുടെ പത്രാധിപരായിരുന്നു കുറേക്കാലം. തൃശ്ശൂര്‍ മംഗളോദയത്തിന്റെ മുഖ്യപത്രാധിപര്‍ ആയിരുന്ന അദ്ദേഹം ഇട്ടൂപ്പ് കത്തനാരുടെയും സഭാനേതൃത്വത്തിന്റെയും നിരന്തര അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ആത്മപോഷിണിയുടെ ചുമതല ഏറ്റെടുത്തത്.

പത്രാധിപ ചുമതല വഹിച്ചുകൊണ്ടുതന്നെ െ്രെകസ്തവസഭയ്‌ക്കുവേണ്ടി ഒട്ടേറെ ആരാധനാഗാനങ്ങള്‍ രചിക്കുകയും വിവര്‍ത്തനം ചെയ്യുകയും ചെയ്ത വള്ളത്തോള്‍, മാനസാന്തരപ്പെട്ട മഗ്ദലനക്കാരി മേരിയുടെ ജീവിതകഥ പ്രമേയമാക്കി ‘പശ്ചാത്താപം പ്രായശ്ചിത്തം’ എന്നൊരു കവിത രചിച്ചു. അതാണു പിന്നീട് ‘മഗ്ദലനമറിയം’ എന്ന പേരില്‍ ഖണ്ഡകാവ്യമാക്കി കുന്നംകുളത്തു നിന്നു പ്രസിദ്ധീകരിച്ചത്. ഹിന്ദുക്കള്‍ തങ്ങളുടെ ദൈവങ്ങളായ ശ്രീരാമനെയും ശ്രീകൃഷ്ണനെയുമൊക്കെ ഭക്ത്യാദരങ്ങളോടെ വിശേഷിപ്പിക്കുന്ന നിന്തിരുവടി, നാഥന്‍, തമ്പുരാന്‍, തൃക്കാല്‍, തൃക്കൈ, തൃപ്പാദം, തിരുസന്നിധി തുടങ്ങിയ പദങ്ങള്‍ യേശുവിനുംകൂടി വീതിക്കപ്പെട്ടു തുടങ്ങിയതും ഇവിടം മുതലാണ്. ഉദാ: ‘നീയെന്നെ തള്ളല്ലേ, തമ്പുരാനേ!’ (മഗ്ദലനമറിയത്തിന്റെ രചനയുടെ പേരില്‍ വള്ളത്തോള്‍ വിമര്‍ശിക്കപ്പെട്ടിട്ടുമുണ്ട്. ‘മഗ്ദലനമറിയത്തില്‍ ബൈബിള്‍ കഥയില്‍നിന്ന് ചില വ്യതിയാനങ്ങള്‍ വരുത്തിയിട്ടുണ്ട്. അവയിലേറ്റവും പ്രധാനം മറിയത്തെ ദരിദ്രകുല ജാതയാക്കിയതും, മറിയത്തിന്റെ ക്രിസ്തുഭക്തിയില്‍ കുറഞ്ഞൊന്നു ‘രാഗം’ അലിയിച്ചതും, രണ്ടു കടക്കാരുടെ കഥ വിട്ടുകളഞ്ഞതുമാണ്: എം. ലീലാവതി)

കൊട്ടാരത്തില്‍ ശങ്കുണ്ണിക്കും വള്ളത്തോളിനും ശേഷം ചലച്ചിത്രഗാനങ്ങളുടെ സുവര്‍ണ്ണകാലമായപ്പോള്‍ അവിടെയും ക്രിസ്തുമതത്തെ രക്ഷിക്കാനെത്തിയത് ഹിന്ദുക്കളായ വയലാറും ഓയെന്‍വിയും ശ്രീകുമാരന്‍ തമ്പിയുമൊക്കെ ആയിരുന്നു. ഇടയകന്യകേ പോവുക നീ, ആകാശങ്ങളിലിരിക്കും ഞങ്ങടെ, നിത്യവിശുദ്ധയാം കന്യാമറിയമേ, യെരുശലേമിലെ സ്വര്‍ഗ്ഗദൂതാ, ബാവായ്‌ക്കും പുത്രനും പരിശുദ്ധ റൂഹായ്‌ക്കും, ഈശോ മറിയം ഔസേപ്പേ, ആദാമിന്റെ സന്തതികള്‍ കായേനും ആബേലും, നന്മനേരും അമ്മ, പള്ളിമണികളേ, നീയെന്റെ വെളിച്ചം ജീവന്റെ തെളിച്ചം, സത്യനായകാ മുക്തിദായകാ, ദേവദൂതര്‍ പാടി തുടങ്ങിയ നമ്പര്‍ വണ്‍ ക്രിസ്തീയ ഗാനങ്ങളെല്ലാം പിറന്നുവീണത് ഹിന്ദുക്കളുടെ തൂലികയില്‍ നിന്നായിരുന്നു. കാറ്റു വിതച്ചവന്‍ എന്ന സിനിമയിലെ ‘നീയെന്റെ പ്രാര്‍ത്ഥന കേട്ടു’, ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍’ എന്ന സിനിമയിലെ ‘വാതില്‍ തുറക്കൂ നീ കാലമേ’ എന്നീ സൂപ്പര്‍ ഹിറ്റ് ക്രിസ്തീയ ഗാനങ്ങള്‍ രചിച്ചത് ഇസ്ലാം മതസ്ഥരായ പൂവ്വച്ചല്‍ ഖാദര്‍, യുസഫലി കേച്ചേരി എന്നിവരും. മതപരിവര്‍ത്തനവും തോമായുടെ നുണക്കഥാ പ്രചാരണവുമല്ലാതെ, പരസഹായമില്ലാതെ പ്രസിദ്ധിയുള്ള ഒരു ക്രിസ്ത്യന്‍ ഗാനംപോലും െ്രെകസ്തവര്‍ രചിച്ചിട്ടില്ലെന്നതിന് ഇതില്‍ കൂടുതല്‍ തെളിവു വേണോ?

കേരളത്തില്‍ ക്രിസ്തുമതം വ്യാപിപ്പിക്കാന്‍ വേണ്ടി പി. എ തോമസ് സംവിധാനം ചെയ്ത ജീസസ്സ്, തോമാശ്ലീഹ എന്നീ രണ്ട് സൂപ്പര്‍ ഹിറ്റ് ക്രിസ്ത്യന്‍ സിനിമകള്‍ക്ക് പാട്ടെഴുതി ആ പടങ്ങളുടെ ജനപ്രീതി വര്‍ദ്ധിപ്പിച്ചതിന്റെ കാരണക്കാരില്‍ പ്രമുഖന്‍ ഹിന്ദുവായ വയലാര്‍ രാമവര്‍മ്മ ആയിരുന്നു. മലയാറ്റൂര്‍ ‘കാവിരുദ്രാക്ഷ കുരിശു’ യാത്രക്കാരുടെ (പ്രിയദര്‍ശന്‍ സിനിമയായ പൂച്ചയ്‌ക്കൊരു മൂക്കൂത്തിയിലെ പഞ്ചിങ് ഡയലോഗായ ‘ചെറിയാന്‍ നായരും മേരിത്തമ്പുരാട്ടിയും’ പോലെ) ഹിറ്റ് ഗാനമായ ‘മലയാറ്റൂര്‍ മലയും തേടി ജനകോടികള്‍ എത്തുന്നു…’ മുതല്‍ ദുഃഖിതരേ പീഡിതരേ, ഓശാനാ ഓശാനാ, രാജാധിരാജാവ് എഴുന്നള്ളുന്നു എന്നീ പ്രസിദ്ധ ഗാനങ്ങളെല്ലാം ഇന്നും ക്രിസ്തീയസമൂഹം ആലപിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നെങ്കില്‍ അതിനു കാരണം, ഹിന്ദുദൈവങ്ങള്‍ക്കു കൊടുക്കുന്ന അതേ ഭക്തിബഹുമാനങ്ങളോടെ െ്രെകസ്തവ ഗാനങ്ങളെഴുതിയ ഹൈന്ദവകവികളുടെ ഹൃദയവിശാലത തന്നെ.

പരുമല തിരുമേനിയുടെ ജീവിതം ഇതിവൃത്തമാക്കുന്ന ‘പരിശുദ്ധന്‍’ എന്ന സീരിയലിന് പാട്ടെഴുതുന്ന കൈതപ്രവും തന്റെ റോള്‍ ഭംഗിയാക്കുമെന്നതില്‍ ഇവിടെയാര്‍ക്കും സംശയമില്ല. മുമ്പ് കാരുണ്യം എന്ന സിനിമയ്‌ക്കുവേണ്ടി അദ്ദേഹം രചിച്ച ‘വിശ്വം കാക്കുന്ന നാഥാ…’ എന്ന മനോഹരമായ ക്രിസ്തീയഗാനം തന്നെ അതിനു തെളിവും. പക്ഷേ ഹിന്ദുക്കളുടെ ആ ഹൃദയാലുത്വം മുതലെടുക്കാമെന്നു പണ്ടേ പഠിച്ചതുകൊണ്ടാണ് മറ്റു മതക്കാരോടു കളിക്കാതെ ഹിന്ദുവിന്റെ ആചാരങ്ങളെ അവഹേളിക്കാനും, ഹിന്ദുവിനെ മാത്രം കുരിശിലേറ്റാനും അന്നുമിന്നും ക്രിസ്ത്യാനികള്‍ മുതിരുന്നതെന്നു മാത്രം.

ഹിന്ദുക്കളെയും ഹൈന്ദവബിംബങ്ങളെയും അവഹേളിച്ച് വിശുദ്ധ ചാവറയച്ചന്‍, കടമറ്റത്ത് കത്തനാര്‍ എന്നിങ്ങനെ രണ്ട് ക്രിസ്ത്യന്‍ സീരിയലുകള്‍ നട്ടാല്‍ കുരുക്കാത്ത നുണകളുമായി ഇപ്പോള്‍ത്തന്നെ മലയാളി മനസ്സുകളെ വിഷലിപ്തമാക്കുന്നുണ്ട്. ‘ഒരമ്മ പെറ്റതെല്ലാം തൊപ്പിയിട്ട മക്കള്‍’ എന്ന പറച്ചില്‍ പോലെ, ഇനി വരാന്‍ പോകുന്ന സീരിയലും ഹിന്ദുക്കള്‍ക്കു കുരിശാകുമോയെന്ന് കാത്തിരുന്നു കാണാം. കുറഞ്ഞപക്ഷം, പരുമല തിരുമേനി സ്ഥാപിച്ച സ്ലീബാദാസ സമൂഹം എന്ന പ്രസ്ഥാനം ഹിന്ദുമതത്തിന് ഏല്‍പ്പിച്ച കടുത്ത ആഘാതത്തെപ്പറ്റി ഒന്നു പഠിക്കാനെങ്കിലും പ്രസ്തുത സീരിയലിന്റെ സംവിധായകനും ഹിന്ദുവുമായ തുളസീദാസ് തയ്യാറായാല്‍ വളരെ നന്ന്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

Astrology

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

Kerala

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

Entertainment

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

പുതിയ വാര്‍ത്തകള്‍

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.