ന്യൂദല്‍ഹി: രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് രണ്ടായിരം രൂപക്ക് മുകളില്‍ പേരു വെളിപ്പെടുത്താത്ത സംഭാവനകള്‍ ലഭിക്കുന്നത് തടയണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് നിയമകാര്യ സഹമന്ത്രി പി.പി. ചൗധരി പറഞ്ഞു.
തെരഞ്ഞെടുപ്പുകളിലെ അഴിമതി തടയുവാനുള്ള നല്ലൊരു കാല്‍വെയ്‌പ്പാണിതെന്നും ഇതിലൂടെ നല്ല തെരഞ്ഞെടുപ്പ് രംഗം സംജാതമാക്കുവാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ഭരണഘടനാഭേദഗതി ബില്ല് കൊണ്ടുവരുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.
രജിസ്റ്റര്‍ ചെയ്ത രാഷ്‌ട്രീയ പാര്‍ട്ടികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ട്. എന്നാല്‍ ഭൂരിഭാഗവും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. എന്നാല്‍ ആദായ നികുതിയുടെ ഇളവ് അവകാശപ്പെടുകയും ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
















