Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പാതയോരത്തെ മദ്യഷാപ്പുകള്‍ നീക്കം ചെയ്യണമെന്ന സുപ്രീംകോടതി വിധി മയ്യഴിക്കാര്‍ക്ക് അനുഗ്രഹമാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2016, 01:46 am IST
inKannur

മാഹി: ദേശീയ-സംസ്ഥാനപാതയോരത്തെ മദ്യവില്‍പ്പനശാലകള്‍ പൂട്ടാനുള്ള സുപ്രീംകോടതി വിധി മാഹിക്കാര്‍ക്ക് അനുഗ്രഹമാകും. എക്കാലത്തും മദ്യപാനികളുടെ പറുദീസയായ മയ്യഴിക്ക് സുപ്രീംകോടതിയുടെ വിധി ഏറെ ആശ്വാസം നല്‍കുന്നതാണ്.

മദ്യത്തില്‍ മുങ്ങിമരിക്കുന്ന മയ്യഴിയെ രക്ഷിക്കാന്‍ ഒട്ടേറെ സമരങ്ങളും പ്രക്ഷോഭങ്ങളും ദശകങ്ങളായി നടന്നിരുന്നു. മദ്യവിരുദ്ധ പ്രക്ഷോഭങ്ങളെ ഭീഷണിയിലും പ്രലോഭനങ്ങളിലും പ്രതിരോധിച്ച മദ്യലോബി അധികാരം ഉപയോഗിച്ചും ഭരണാധികാരികളെ സ്വാധീനിച്ചും എക്കാലത്തും മദ്യവിരുദ്ധ പ്രക്ഷോഭങ്ങളെ തളര്‍ത്തുകയായിരുന്നു. മയ്യഴിയില്‍ നിന്ന് മദ്യം എന്നെങ്കിലും ഒഴിവാക്കപ്പെടണമെങ്കില്‍ അതൊരു ദുരന്തത്തിലൂടെ മാത്രമായിരിക്കുമെന്ന് പലരും ഭയപ്പെട്ടിരുന്നു. കേരളത്തിലെ വൈപ്പിന്‍, പുനലൂര്‍ ദുരന്തങ്ങള്‍ പോലെ മയ്യഴിയില്‍ ഒരു ദുരന്തമുണ്ടാകാതിരുന്നത് ഭാഗ്യം കൊണ്ടുമാത്രമാണ്. വ്യാജമദ്യത്തിന്റെ പറുദീസയാണ് മയ്യഴി. മദ്യം കഴിച്ച് മരിച്ചവരുടെ എണ്ണവും നിരവധിയാണ്. എന്നാല്‍ മദ്യലോബിക്ക് ഉന്നതങ്ങളിലെ ബന്ധം മൂലവും പണസ്വാധീനം മൂലവും ഇതെല്ലാം തേച്ചുമാച്ചുകളയുകയായിരുന്നു. 492 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുളള പുതുച്ചേരിയില്‍ 263 മദ്യഷാപ്പുകളുള്ളപ്പോള്‍ 160 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള കാരക്കലില്‍ 58 മദ്യഷാപ്പുകളാണുള്ളത്. 30 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള യാനത്താകട്ടെ 25 മദ്യഷാപ്പുകള്‍ മാത്രമേയുള്ളൂ. എന്നാല്‍ കേരളത്തിലെ ഒരു പഞ്ചായത്തിന്റെ പകുതിപോലും വിസ്തീര്‍ണം പോലുമില്ലാത്തതും 9.6 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണമുള്ളതുമായ മാഹിയില്‍ 64 മദ്യഷാപ്പുകളുണ്ട്. ഇതു കൂടാതെ ടൂറിസം മേഖലയില്‍ ഒരു ബാര്‍ ഹോട്ടലും മാഹിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇത്രയേറെ മദ്യഷാപ്പുകളുണ്ടായിട്ടും അബ്കാരി നിയമങ്ങളും ചട്ടങ്ങളും ഇവിടെ പാലിക്കപ്പെടുന്നില്ല. നിയമലംഘനങ്ങള്‍ പരിശോധിക്കാന്‍ അധികൃതര്‍ തയ്യാറുമല്ല. വ്യാജ മദ്യഷാപ്പുകള്‍ വരെ മാഹിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആരാധനാലയങ്ങള്‍ക്കടുത്തും വിദ്യാലയങ്ങള്‍ക്കടുത്തും മദ്യഷാപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്ത് മറ്റെവിടെയും കാണാത്ത വിധം മദ്യഷാപ്പുകള്‍ ഉണ്ടായിട്ടും ഒരു എക്‌സൈസ് വിഭാഗം പോലും ഇവിടെയില്ല. മദ്യത്തിന്റെ അളവും ഗുണനിലവാരവും പരിശോധിക്കാനും ഇവിടെ സംവിധാനങ്ങളില്ല. മാഹിയിലെ ജനസംഖ്യ 41,816 ആണ്. ഇതില്‍ 19,143 പേരാണ് പുരുഷന്‍മാരുളളത്. പ്രതിവര്‍ഷം 48 ലക്ഷം ലിറ്റര്‍ മദ്യമാണ് സര്‍ക്കാര്‍ കണക്കുപ്രകാരം ഇവിടെ വിറ്റഴിക്കുന്നത്. എന്നാല്‍ ഇതിന്റെ പതിന്മടങ്ങ് വില്‍പ്പന ഇവിടെ നടക്കുന്നുണ്ട്. പ്രതിവര്‍ഷം മാഹിയിലെ ഒരാള്‍ 120 ലിറ്റര്‍ മദ്യം കഴിക്കുന്നുവെന്നാണ് കണക്ക്. മാഹിക്കാരല്ലാത്തവര്‍ മദ്യം കഴിക്കുന്നു എന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2001 ല്‍ മാഹി പ്രൊഹിബിഷന്‍ കൗണ്‍സില്‍ പ്രസിഡണ്ട് ടി.വി.ഗംഗാധരന്റെ നേതൃത്വത്തിലുള്ള സംഘം മാഹിയിലെ ഈ പ്രശ്‌നം കോടതിയില്‍ എത്തിച്ചിരുന്നു. മദ്യത്തിന്റെ ഇറക്കുമതി കുറക്കണമെന്നാവശ്യപ്പെട്ട് ചെന്നൈ ഹൈക്കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ 2014 ഡിസംബര്‍ 15 ന് ദേശീയപാതയില്‍ നിന്നും നീക്കം ചെയ്യേണ്ടിവരുന്ന ബാറുകളുടെ ലിസ്റ്റ് കൊടുക്കാന്‍ ഹൈക്കോടതി ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ മദ്യലോബി പ്രവര്‍ത്തിച്ചെങ്കിലും കഴിഞ്ഞദിവസം സുപ്രീം കോടതി പാതയോരത്തെ മദ്യഷാപ്പുകള്‍ നീക്കം ചെയ്യണമെന്ന ഉത്തരവിറക്കിയതോടെ മയ്യഴിക്കാര്‍ ഏറെ സന്തോഷത്തിലാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

Kerala

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

Kerala

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

Kerala

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

Kerala

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.