കണ്ണൂര്‍: പിഎസ്‌സി നടത്തുന്ന അടുത്ത എല്‍ഡി ക്ലാര്‍ക്ക് പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ഡിസിറ്റ്, സിഇപി അസോസിയേഷന്‍ സംസ്ഥാനതലത്തില്‍ മോഡല്‍ പരീക്ഷ നടത്തുന്നു. 14 ജില്ലകളിലും ജില്ലാതലത്തില്‍ വിദഗ്ധര്‍ തയ്യാറാക്കിയ ചോദ്യബാങ്കിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ നടക്കുക. കണ്ണൂരില്‍ കണ്ണൂര്‍, തളിപ്പറമ്പ്, ഇരിട്ടി കേന്ദ്രങ്ങളില്‍ 28 ന് രാവിലെ 9.30 മുതല്‍ പരീക്ഷ നടക്കും. അടുത്ത പരീക്ഷക്ക് അപേക്ഷിച്ചവര്‍ മാത്രം രജിസ്റ്റര്‍ ചെയ്താല്‍ മതി. ഫോണ്‍-കണ്ണൂര്‍: 9400646890, തളിപ്പറമ്പ്: 9400407221, ഇരിട്ടി: 8547181000 എന്നീ നമ്പറുകളില്‍ പേരും വിലാസവും എസ്എംഎസ് ആയി രജിസ്റ്റര്‍ ചെയ്യണം. പരീക്ഷാകേന്ദ്രം, രജിസ്റ്റര്‍ നമ്പര്‍ എന്നിവ ഉദ്യോഗാര്‍ത്ഥികളെ എസ്എംഎസ് ആയോ തപാലിലോ അറിയിക്കും. രജിസ്‌ട്രേഷന്റെ അവസാന തീയ്യതി ഈ മാസം 25 ആണ്.
















