കൊച്ചി: ടാറ്റാ ബില്‍ഡിംഗ് ഇന്ത്യ ദേശീയതല ഉപന്യാസ മത്സര വിജയികളായ 66 വിദ്യാര്‍ത്ഥികള്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയെ സന്ദര്‍ശിച്ചു. ടാറ്റാ ബില്‍ഡിംഗ് ഇന്ത്യ ഒന്‍പതാം എഡിഷന്‍ ഉപന്യാസ മത്സര വിജയികള്‍ക്കാണ് ഈ അവസരം ലഭിച്ചത്.
“ക്ലീന്‍ ഇന്ത്യ””എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ഉപന്യാസ മത്സരത്തില്‍ മലയാളമടക്കം പതിനൊന്ന് ഭാഷകളിലായി 200 ലധികം നഗരങ്ങളില്‍ നിന്നുള്ള 7000 ത്തിലധികം സ്‌കൂളുകള്‍ പങ്കെടുത്തു. വിജയികള്‍ക്ക് ടാറ്റാ കണ്‍സള്‍ട്ടന്‍സി കണ്‍ട്രി മാനേജര്‍ രഞ്ജിത് ഗോസ്വാമി ട്രോഫിയും ലാപ്‌ടോപ്പും സമ്മാനിച്ചു.
















