അഴിയൂര്‍: ചോമ്പാലിന്റെ പ്രിയപ്പെട്ട ചിത്രകാരന്‍ ശ്രീശന്‍ ചോമ്പാലയുടെ ചിത്രപ്രദര്‍ശനം വത്സല സൃഷ്ടി ബ്ലോക്ക് പഞ്ചായത്ത് ആര്‍ട്ട് ഗ്യാലറിയില്‍ തുടങ്ങി. സമൂഹ മനഃസാക്ഷിയെ തൊട്ടുണര്‍ത്തുന്ന ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയില്‍ രാധാകൃഷ്ണന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഒരു വീട്ടില്‍ ഒരു ചിത്രം എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷ ചാത്തങ്കണ്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി.അയ്യൂബ്, പി.നാണു, പി.രാഘവന്‍, പവിത്രന്‍ ഏറാമല, പ്രദീപ് ചോമ്പാല, ജഗതീഷ് പാലയാട്, പി.പ്രതീപ്കുമാര്‍, കൊപ്ലിയില്‍ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പ്രദര്‍ശനം 30ന് സമാപിക്കും.
















