കണ്ണൂര്‍: കണ്വമഹര്‍ഷി പ്രാണപ്രതിഷ്ഠ നടത്തിയ ചൊവ്വമഹാശിവക്ഷേത്രത്തില്‍ ഡിസംബര്‍ 21 മുതല്‍ ജനുവരി 15 വരെ നടക്കുന്ന കോടി അര്‍ച്ചന മഹായജ്ഞത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ക്ഷേത്രംതന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് മുഖ്യ കാര്‍മ്മികത്വം വഹിക്കും. നാല്‍പത്തിയഞ്ചോളം വൈദികാചാര്യന്‍മാര്‍ അര്‍ച്ചനയില്‍ പങ്കെടുക്കും. 20 ന് വൈകുന്നേരം 6 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഇടനീര്‍ മഠാധിപതി ശ്രീ കേശവാനന്ദഭാരതി സ്വാമികള്‍ ഉദ്ഘാടനം ചെയ്യും. ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍, സിനിമാ താരം കവിയൂര്‍ പൊന്നമ്മ, സന്യാസിവര്യന്‍മാര്‍, സാസ്‌കാരിക നായകന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കെ.സജീവന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
















