ചേര്‍ത്തല: അങ്കണവാടിക്ക് മുന്നില്‍ അപകട ഭീഷണി ഉയര്‍ത്തി പൊട്ടക്കിണര്‍. കടക്കരപ്പള്ളി ലക്ഷംവീട് കോളനിയില്‍ പ്രവര്‍ത്തിക്കുന്ന അങ്ക ണവാടിയിലെ കുട്ടികളാണ് അപകട ഭീഷണി നേരിടുന്നത്. 20 ഓളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കോളനി നിവാസികളും നാട്ടുകാരും വര്‍ഷങ്ങളോളം കുടവെള്ളത്തിനായി ആശ്രയിച്ചിരുന്ന കിണറാണ് തകര്‍ന്നു കിടക്കുന്നത്.
അങ്കണവാടിയില്‍ പ്രവേശിക്കുന്ന പടികെട്ടിന് തൊട്ടടുത്താണ് കിണര്‍ സ്ഥിചെയ്യുന്നത്. ശ്രദ്ധ പിഴച്ചാല്‍ ഇവിടെയെത്തുന്നവര്‍ പൊട്ട കിണറ്റില്‍ പതിക്കുമെന്ന സ്ഥിതിയാണ്. കുട്ടികളുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തി വാതില്‍ അടച്ചിട്ടാണ് അങ്കണവാടിയുടെ പ്രവര്‍ത്തനം.
ആഴമുള്ള കിണറിന്റെ മുകള്‍ ഭാഗം പൊട്ടി തകര്‍ന്ന് തറനിരപ്പിന് സമമായി. ചപ്പുചവറുകള്‍ നിക്ഷേപിച്ച് മൂടിയ അവസ്ഥയിലാണെങ്കിലും ആരെങ്കിലും അതില്‍ വീണാല്‍ താഴ്ന്ന് പോകും. മാസങ്ങളായി ഏറെ ബുദ്ധിമുട്ടിയാണ് അങ്കണവാടിയുടെ പ്രവര്‍ത്തനം തുടരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
കുട്ടികളെ രാവിലെ അകത്തു കയറ്റി പിന്നെ ഇടവേളകളില്‍ പുറത്തിറക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. അധികൃതര്‍ ഇടപെട്ട് കിണര്‍ മൂടണമെന്നാണ് നാട്ടുകാരുടെയും അങ്കണവാടി ജീവനക്കാരുടെയും ആവശ്യം.
















