മുഹമ്മ: ചാരമംഗലം ഇല്ലത്തുകാവ് കൈലാസം ക്ഷേത്രത്തിലെ പൂജാരി മാടശ്ശേരി ഇല്ലത്ത് രാമചന്ദ്രന്‍ നമ്പൂതിരിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, പോലീസ് മേധാവികള്‍ക്കും പരാതി നല്‍കി. കഴിഞ്ഞ മാസം 25ന് പുലര്‍ച്ചെയാണ് ക്ഷേത്രത്തിന് സമീപം കുളത്തില്‍ രാമചന്ദ്രന്‍ നമ്പൂതിരിയെ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹത്തില്‍ കണ്ട പരിക്കുകളും മൂക്കില്‍ നിന്നും രക്തം പുറത്തേയ്‌ക്ക് ഒഴുകിയ അവസ്ഥയും സംശയത്തിനിട നല്‍കിയിരുന്നു. രാമചന്ദ്രന്‍ നമ്പൂതിരിയുടെ കുടുംബ വകയായ ക്ഷേത്രത്തിന്റെ ഭരണ നേതൃത്വം പ്രദേശത്തെ ചില ആളുകള്‍ കൈയ്യടക്കിയതുമായി ബന്ധപ്പെട്ട് കേസ് നിലവിലുണ്ട്. പലതവണ ഇവര്‍ ഇദ്ദേഹത്തെ ദേഹോപദ്രവം ഏല്‍പ്പിച്ചിട്ടുള്ളതായി സഹോദരന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, ബന്ധുക്കളായ സുനില്‍കുമാര്‍, ഹരിനാരായണന്‍ നമ്പൂതിരി എന്നിവര്‍ പറഞ്ഞു. കുറ്റവാളികളെ വേഗം കണ്ടെത്തണമെന്നാണ് ഇവരുടെ ആവശ്യം. 42കാരനായ അവിവാഹിതനായ രാമചന്ദ്രന്‍ നമ്പൂതിരിയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഭക്തര്‍ ആക്ഷന്‍ കൗണ്‍സിലിന് രൂപംനല്‍കി.
















