കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ദന്തരോഗ വിഭാഗം ഉദ്ഘാടനം നാളെ നടക്കും. പകല്‍ 2.30ന് മന്ത്രി കെ.കെ.ശൈലജ ദന്തല്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ജില്ലാ ആശുപത്രിയിലെ ദന്തഡോക്ടര്‍മാരും നെഴ്‌സ്മാരും ആഴ്ചയില്‍ 3 ദിവസം ക്ലിനിക്കിലെത്തും. മരുന്ന്, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ ആരോഗ്യ വകുപ്പ് നല്‍കും.
















