പിലാത്തറ: അതിയടം പാലോട്ടുകാവ് നവീകരണപ്രവൃത്തിയുടെ ഭാഗമായി മേല്‍പ്പന്തല്‍ എന്നിവയുടെ കട്ടിലവെപ്പ് കര്‍മ്മം കെ.സി.സോമന്‍ നമ്പ്യാര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ വി.പി.വിനോദ് അധ്യക്ഷത വഹിച്ചു. പി.കെ.കുഞ്ഞിക്കണ്ണന്‍ അന്തിത്തിരിയന്‍, എം.ഭാസ്‌കരന്‍ നമ്പ്യാര്‍, ഇടത്തില്‍ ഗണേശന്‍ നമ്പ്യാര്‍, കെ.സുരേഷ് ബാബു, പി.കെ.സുധാകരന്‍, കെ.രാമദാസ് എന്നിവര്‍ സംസാരിച്ചു. 25 ലക്ഷം രൂപയുടെ നവീകരണപ്രവൃത്തിക്കാണ് തുടക്കമായത്.
















