തലശ്ശേരി: നഗരത്തില്‍ ആധുനിക ദന്തചികിത്സ ലഭ്യമാക്കുന്ന ഫെയ്‌സ് ആന്റ് ദന്തല്‍ ക്ലിനിക് നാളെ മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും. സാധാരണ രീതിയിലുള്ള ദന്ത ചികിത്സയ്‌ക്ക് പുറമെ ഓറല്‍ സര്‍ജ്ജറി വിഭാഗത്തില്‍ മുക വൈകല്യ ശസ്ത്രക്രിയ, താടിയെല്ലുകള്‍ക്കുള്ള തകരാറുകള്‍, വായിലെ അര്‍ബുദം, മുച്ചിറി, മുറിയണ്ണാക്ക് തുടങ്ങിയ ചികിത്സാ രീതികളും കുട്ടികള്‍ക്കായുള്ള എല്ലാവിധ ദന്തചികിത്സകളും നല്‍കുമെന്ന് പാര്‍ട്ണര്‍മാരാ അറഫ്, അഹമ്മദ്കുട്ടി, ഹബീബ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
















