കരിവെള്ളൂര്‍: കരിവെള്ളൂര്‍ ശ്രീ മുച്ചിലോട്ട് ഭഗവതിക്ഷേത്ര പെരുങ്കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ചന്തേര പടിഞ്ഞാറെക്കര പ്രാദേശിക കമ്മിറ്റിയുടെയും, വനിത വേദിയുടേയും നേതൃത്വത്തില്‍ നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് പി.വി.നാരായണന്‍ കോമരം നിര്‍വ്വഹിച്ചു. കളിയാട്ടത്തിനെത്തിച്ചേരുന്ന ജനലക്ഷങ്ങളക്ക് വിഷരഹിത പച്ചക്കറിയിലൂടെ പാചകം ചെയ്ത ഭക്ഷണം നല്‍ക്കുന്നതിനാണ് കൃഷിയാരംഭിച്ചത്. ചടങ്ങില്‍ പി.സുനില്‍ കോമരം, ജനറല്‍ കണ്‍വീനര്‍ ജി.കെ.ഗിരീഷ്, ട്രഷറര്‍ കെ.രഘുരാമന്‍, സി.ശശി, ടി തമ്പാന്‍, ശോഭന.വി.വി, കെ.യശോദ, കാര്‍ത്യായനി എന്നിവര്‍ സംബന്ധിച്ചു.
















