ഐക്യരാഷ്‌ട്രസഭ: ഐക്യരാഷ്‌ട്ര സഭയുടെ അടിയന്തര ദുരന്ത നിവാരണ സൈന്യത്തിന് ഇന്ത്യ 5,00,000 യുഎസ് ഡോളര്‍ (3,37,67,725 രൂപ) സഹായം നല്‍കും. 2016-17 വര്‍ഷത്തേക്കാണിത്.
ലോകത്തിലെ എല്ലാ മാനുഷിക പ്രതിസന്ധികള്‍ക്കും യുഎന്നിന്റെ ഈ അടിയന്തര ദുരന്ത നിവാരണ ഫണ്ടില്‍ നിന്നാണ് സഹായം നല്‍കുന്നത്. യുഎന്‍ സ്ഥിരാംഗത്വത്തിനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജമേകും ഇന്ത്യയുടെ നീക്കം. ഇതോടെ യുഎന്നിന് ഇന്ത്യ നല്‍കിയിട്ടുള്ള സംഭാവന ആറു മില്യണ്‍ യുഎസ് ഡോളറായി (ഏകദേശം 40,54,22,700 രൂപ).
സാഹചര്യങ്ങള്‍ക്ക് അനുസൃതമായി ധനസഹായം നല്‍കുന്ന ലോക രാഷ്‌ട്രങ്ങള്‍ക്കിടയില്‍ നമ്മള്‍ നാലാം സ്ഥാനത്താണെന്ന് ഇന്ത്യയുടെ യുഎന്‍ കൗണ്‍സിലര്‍ അഞ്ജനി കുമാര്‍ അറിയിച്ചു.
അഫ്ഗാനിസ്ഥാന്‍, മാലിദ്വീപ്, നേപ്പാള്‍ സോമാലിയ, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ അടിയന്തര സഹായം ആവശ്യമായ സാഹചര്യങ്ങളില്‍ ഇന്ത്യ ധനസഹായം നല്‍കി. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ അയച്ചു.
















