ആലപ്പുഴ: ലഹരിക്കടത്തുമായി ബന്ധപ്പെട്ട അന്തര്‍സംസ്ഥാന കണ്ണി എക്‌സൈസ് പിടിയിലായി. ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളില്‍ വ്യാജമദ്യം, മയക്കുമരുന്ന്, കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കളുടെ വ്യാപനവും വിപണനവും തടയാനായി നടത്തിയ പരിശോധനയിലാണ് പ്രതി എക്‌സൈസിന്റെ പിടിയിലായത്.
ഇടുക്കി ദേവികുളം മാങ്കുളം തവരക്കാട്ട് വീട്ടില്‍ പോള്‍സണ്‍ (36) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും രണ്ടി കിലോഗ്രാം കഞ്ചാവും കണ്ടെടുത്തു. ആലപ്പുഴ ടൗണ്‍, ചേര്‍ത്തല, അരൂര്‍ ഭാഗങ്ങളില്‍ വന്‍തോതില്‍ കഞ്ചാവെത്തിക്കുന്ന അന്തര്‍സംസ്ഥാന കണ്ണിയില്‍പ്പെട്ടയാളാണ് ഇയാളെന്ന് എക്‌സൈസ് പറഞ്ഞു.
ആലപ്പുഴ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സിഐ കെ.ആര്‍. ബാബുവും സംഘവുമാണ് അറസ്റ്റ് ചെയ്തത്. റെയിഡില്‍ എക്‌സൈസ് ഓഫീസര്‍മാരായ എന്‍. ബാബു, ടി.പ്രിയലാല്‍, എ. കുഞ്ഞുമോന്‍, ജി. അലക്‌സാണ്ടര്‍, എം. റെനി, പി. അനിലാല്‍, ടി. അനൂപ്, ടി. ജയേഷ്, വി.ബി. വിപിന്‍, എസ്.ആര്‍. രഹിം, എസ്.എന്‍. സന്തോഷ് എന്നിവര്‍ പങ്കെടുത്തു.
















