കോഴിക്കോട്: സേവാഭാരതി മീഞ്ചന്ത യൂണിറ്റ് കാര്യാലയം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ചിന്മയ മിഷന്‍ ആചാര്യന്‍ ബ്രഹ്മചാരി മുകുന്ദചൈതന്യയാണ് കാര്യാലയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. സേവാഭാരതി മീഞ്ചന്ത യൂണിറ്റ് പ്രസിഡന്റ് ഡോ.കെ. പ്രഭാകരന്‍ അദ്ധ്യക്ഷത വഹിച്ചു. ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ശശി കമ്മട്ടേരി മുഖ്യപ്രഭാഷണം നടത്തി.
സേവാഭാരതി കോഴിക്കോട് ജനറല്‍ സെക്രട്ടറി എം.സി. ഷാജകുമാര്‍ സേവാ അവലോകനം നടത്തി. കൗണ്‍സിലര്‍ നമ്പിടി നാരായണന്‍, സേവാഭാരതി ബാലികാ സദനം സെക്രട്ടറി സി. ഗംഗാധരന്‍ എന്നിവര്‍ ആശംസ നേര്‍ന്നു. സേവാഭാരതി മീഞ്ചന്ത യൂണിറ്റ് സെക്രട്ടറി എന്‍. ഷിജു സ്വാഗതവും വൈസ് പ്രസിഡന്റ് ഇ. സഹദേവന്‍ നന്ദിയും പറഞ്ഞു.
















