കോഴിക്കോട്: ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സിന്റെ ബി ടീമായി സിപിഎമ്മും കേരളത്തില്‍ സിപിഎമ്മിന്റെ ബി ടീമായി കോണ്‍ഗ്രസ്സും മാറിയെന്ന് ബിജെപി ദേശീയ നിര്‍വ്വഹാക സമിതി അംഗം പി.കെ. കൃഷ്ണദാസ് അഭിപ്രായപ്പെട്ടു. വെങ്ങാലി പുതിയനിരത്തില്‍ മാര്‍ക്‌സിസ്റ്റ് കൊലപാതകരാഷ്‌ട്രീയത്തിനെതിരെ ബിജെപി സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കള്ളപ്പണം വാഴുന്ന നാട്ടി ല്‍ ഏതു ജനകീയ സര്‍ക്കാര്‍ വിചാരിച്ചാലും ക്ഷേമപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോവാന്‍ സാധ്യമല്ല. അതിസമ്പന്നന്‍മാരായ ചിലരാണ് രാജ്യത്തിന്റെ സമ്പത്തിന്റെ ഏറിയപങ്കും കൈവശം വച്ചിരിക്കുന്നത്. കള്ളപ്പണം കുന്നുകൂടുകയും സമാന്തര സമ്പദ് വ്യവസ്ഥ രാജ്യത്തെ നിയന്ത്രിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്.
ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറയ്‌ക്കാനുള്ള ശക്തമായ നടപടിയാണ് നോട്ടു പിന്‍വലിക്കല്‍. രാജ്യസുരക്ഷയ്‌ക്കുള്ള കായകല്‍പ്പ ചികിത്സയാണിത്. രാജ്യത്തിന് അകത്തും പുറത്തുമുള്ള കള്ളപ്പണം കണ്ടുകെട്ടുമെന്ന വാഗ്ദാ നം ബിജെപി നടപ്പിലാക്കികൊ ണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെ പി സംസ്ഥാന കൗണ്‍സില്‍ അംഗം എ. ജനാര്‍ദ്ദനന്‍ അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി കെ. ഷൈനു പ്രഭാഷണം നടത്തി. അനൂപ് കുമാര്‍ സ്വാഗതവും സി.പി. രഞ്ജിത്ത് നന്ദിയും പറഞ്ഞു.
















