Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കുമുത്തിയെ കണ്ടുപഠിക്കുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2016, 05:19 pm IST
in Varadyam

വൈദ്യുതിയുണ്ടാക്കാന്‍ ഒരുപാട് മാര്‍ഗങ്ങളുണ്ട്. ഇഷ്ടംപോലെ കറന്റുണ്ടാക്കാം. കല്‍ക്കരി കത്തിച്ചാലും കറന്റ് കിട്ടും. അണക്കെട്ടില്‍ വെള്ളം തടുത്തുനിര്‍ത്തിയും വൈദ്യുതി ഉല്‍പാദിപ്പിക്കാം. പക്ഷേ അങ്ങനെയൊക്കെ കറന്റിനെ ജനിപ്പിക്കുമ്പോള്‍ അതിന്റെ പാര്‍ശ്വഫലങ്ങളും നാം സഹിക്കണം. അണുശക്തി നിലയം അടിമുടി അപകടമാണ്. കണ്ണുതെറ്റി പിഴ വന്നാല്‍ സര്‍വനാശമാകും ഫലം. കല്‍ക്കരി കത്തിക്കുന്ന താപനിലയങ്ങള്‍ അന്തരീക്ഷമാകെ മലിനമാക്കും. അതില്‍നിന്നുയരുന്ന വാതകങ്ങള്‍ ഭൂമിയെ വറചട്ടിയാക്കി മാറ്റുകയും ചെയ്യും. ജലവൈദ്യുതിയാവട്ടെ, ജൈവവൈവിധ്യം മുച്ചൂടും മുടിക്കും. കാടുകള്‍ വെട്ടിത്തകര്‍ത്ത്, പുഴയെ തച്ചുകൊന്നാണ് ജലവൈദ്യുത പദ്ധതികളുടെ ജനനം.

ഊര്‍ജമുണ്ടാക്കുന്നതിന് ഏറ്റവും സുരക്ഷിതം സൂര്യപ്രകാശമാണ്. പിന്നെ കാറ്റ്. രണ്ടിനും അപകടമില്ല. തുടക്കത്തിലെ ചെലവ് മാറിയാല്‍ പിന്നെ വൈദ്യുതി പ്രവഹിച്ചുകൊണ്ടേയിരിക്കും. പക്ഷേ സൗരവൈദ്യുതി ആര്‍ക്കും വേണ്ട. ഇടവപ്പാതിക്കാലത്ത് ഒഴുകിയകലുന്ന കരിമേഘങ്ങളെ നോക്കി നെടുവീര്‍പ്പിടുമ്പോഴും തുലാവര്‍ഷത്തിലെ വരണ്ട ഇടിമിന്നലിനെ പഴിക്കുമ്പോഴും നമുക്ക് സൗരവൈദ്യുതി വേണ്ട. ഇവിടെയാണ് കുമുത്തി നമുക്ക് വഴികാട്ടുന്നത്. തമിഴകത്ത് രാമനാഥപുരം ജില്ലയിലെ കുമുത്തിയില്‍ പണിതീര്‍ത്ത സോളാര്‍ വൈദ്യുതി നിലയം.

സെപ്തംബര്‍ 21 ന് പൂര്‍ത്തിയാക്കിയ കുമുത്തിയിലെ സൗരനിലയം ഇന്ന് ലോകത്തെ ഏറ്റവും വലിയ സോളാര്‍ വൈദ്യുതി നിലയമാണ്. സ്ഥാപിതശേഷി 648 മെഗാവാട്ട്.

കേരളത്തില്‍ നമുക്കുള്ളത് 16 പ്രധാന ജലവൈദ്യുത പദ്ധതികളാണ്. അവയുടെയൊക്കെ സ്ഥാപിത ശേഷി കൂട്ടിനോക്കിയാല്‍ 1954.75 മെഗാവാട്ട്. അവയില്‍ 780 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ വാര്‍ഷിക ഊര്‍ജ്ജോത്പാദന ശേഷി 2398 മെഗായൂണിറ്റ് മാത്രമാണെന്ന് നാം അറിയണം. ആ കണക്കുവെച്ച് നോക്കുമ്പോഴാണ് സൂര്യനില്‍ നിന്ന് കറന്റ് ഉണ്ടാക്കുന്ന കുമുത്തി നിലയത്തിന്റെ മികവ് മനസ്സിലാക്കുക.

തമിഴ്‌നാട് സര്‍ക്കാരിന്റെ 3000 മെഗാവാട്ട് വൈദ്യുതി ഉല്‍പാദനെമന്ന ലക്ഷ്യം വച്ചുള്ള നയപദ്ധതിയുടെ ആദ്യ വിജയമാണ് കുമുത്തിയില്‍ അദാനി ഗ്രീന്‍ എനര്‍ജി എന്ന സ്ഥാപനം സാര്‍ത്ഥകമാക്കിയത്. ഒരൊറ്റ കേന്ദ്രത്തില്‍ നിന്ന് ലോകത്ത് ഏറ്റവുമധികം വൈദ്യുതി ഉണ്ടാക്കുന്ന സോളാര്‍ നിലയമായി ഇന്നതറിയുന്നു. ഇതിന് തൊട്ടുപിന്നില്‍ നില്‍ക്കുന്നത് ചൈനയിലെ ലോംഗ്യാന്‍ സിയ ഡാം സോളാര്‍പാര്‍ക്ക് അമേരിക്കയിലെ സോളാര്‍ സ്റ്റാര്‍ വൈദ്യുതോല്‍പാദന നിലയവും. നൂറുകണക്കിന് സൂര്യവൈദ്യൂതി ഉല്‍പാദിപ്പിക്കുന്ന സൂര്യനിലയങ്ങളാണ് അമേരിക്കയിലും ചൈനയിലും പ്രവര്‍ത്തിക്കുന്നത്-പ്രകൃതിയെയും ജൈവവൈവിധ്യത്തിന്റെ ആരോഗ്യത്തെയും തൊട്ടുനോവിക്കുകപോലും ചെയ്യാതെ.

കുമുത്തിയിലെ ഊര്‍ജ ഉല്‍പാദനകേന്ദ്രത്തിന്റെ വിശേഷങ്ങള്‍ ഏറെ രസകരമാണ്.

ആകെ മുടക്കുമുതല്‍ 4550 കോടി രൂപ. ആകെ വേണ്ടിവന്ന സ്ഥലം 2500 ഏക്കര്‍. സോളാര്‍ പാനലുകള്‍ ഉറപ്പിക്കുന്നതിന് ആവശ്യമായത് 3.80 ലക്ഷം ഫൗണ്ടേഷനുകള്‍. 25 ലക്ഷം സോളാര്‍ മൊഡ്യൂളുകളും 27,000 മെട്രിക് ടണ്‍ വസ്തുക്കളും 576 ഇന്‍വെര്‍ട്ടറുകളും 154 ട്രാന്‍സ്‌ഫോര്‍മറുകളും ആണ് പദ്ധതിക്ക് വേണ്ടിവന്നത്. ആറായിരം കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കേബിളുകള്‍ ഈ പദ്ധതിക്കായി ഉപയോഗിച്ചു. പ്രതിദിനം 8500 തൊഴിലാളികള്‍ എട്ടുമാസം തുടര്‍ച്ചയായി ജോലിചെയ്തു. പദ്ധതിക്കുവേണ്ടി സര്‍ക്കാര്‍ പ്രത്യേകം സജ്ജമാക്കിയ 400 കെ.വി വൈദ്യുത സബ്‌സ്‌റ്റേഷനിലേക്കാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയത്രയും കൈമാറുന്നത്.

തമിഴ്‌നാട് ഇലക്ട്രിസിറ്റി റഗുലേഷന്‍ കമ്മീഷന്‍ നിശ്ചയിക്കുന്ന നിരക്കില്‍ 25 വര്‍ഷക്കാലം വൈദ്യുതി വാങ്ങാമെന്നതാണ് സര്‍ക്കാരുമായുള്ള ധാരണ. അതവര്‍ കമ്പനികള്‍ക്ക് വിതരണം ചെയ്യും. ഏതാണ്ട് 2700 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ താല്‍പര്യമെടുത്ത് നൂറിലേറെ കമ്പനികള്‍ തമിഴ്‌നാട് സര്‍ക്കാരിനെ സമീപിച്ചുകഴിഞ്ഞതായാണ് ഏറ്റവും ഒടുവില്‍ കിട്ടിയ വിവരം.

വൈദ്യുതി സ്വയംപര്യാപ്തതയിലേക്കുള്ള വിജയകരമായ യാത്രയാണ് തമിഴ്‌നാടിന്റേത്. അതും പ്രകൃതിക്ക് തരിമ്പും പോറലേല്‍ക്കാതെ. പക്ഷേ ജലവൈദ്യുതിയില്‍ മാത്രം എന്നെന്നും ഊറ്റം കൊണ്ടിരിക്കുന്ന കേരളം ഇതൊന്നും അറിഞ്ഞമട്ടില്ല. തെരുവുപട്ടിക്കും പഴയ നോട്ടിനും പിന്നാലെ അഖണ്ഡനാമം ജപിക്കുന്ന മാധ്യമങ്ങള്‍ക്ക് ഇതിലൊട്ട് താല്‍പര്യവുമില്ല.

അങ്ങനെയുണ്ടായിരുന്നെങ്കില്‍ ഇന്ന് കേരളത്തിന്റെ വെളിമ്പ്രദേശമാകെ സോളാര്‍ പാനലുകള്‍ നിറഞ്ഞേനെ. ഇടുക്കിയിലേത് അടക്കമുള്ള അണക്കെട്ടുകളുടെ ജലപ്പരപ്പില്‍ സോളാര്‍ പാനലുകള്‍ നിറഞ്ഞേനെ. വൈദ്യുതിക്ഷാമം ഇവിടെ പഴങ്കഥയായി മാറിയേനെ. അര കഴഞ്ച് കറണ്ട് കിട്ടാനായി ആകെയുള്ള അതിരപ്പിള്ളിക്കാട്ടിലെ പച്ചപ്പ് വെട്ടിനിരത്താന്‍ അവസരം പാര്‍ത്തുകഴിയുന്ന വൈദ്യുതി മേലാളന്മാര്‍ക്ക് എന്നാണോ സദ്ബുദ്ധി ഉദിക്കുക?

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)
Kerala

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

News

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

Kerala

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

പുതിയ വാര്‍ത്തകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.