അമ്പലപ്പുഴ: രോഗികള്‍ ക്കു നല്‍കാനായി ആശുപത്രിയിലെത്തിച്ച ഗുളികകള്‍ തോട്ടില്‍ ഉപേക്ഷിച്ച നിലയില്‍. വ ണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിക്കു സമീപത്തെ കാപ്പിത്തോട്ടിലാണ് കാലാവധി കഴിയാ ത്ത സോഡിയം വാള്‍പ്പറേറ്റ് ഗുളികകള്‍ കവറുകളിലാക്കി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മാനസിക രോഗികള്‍ക്കു നല്‍കുന്ന ഗുളികകള്‍ പ ത്തെണ്ണത്തിന് 102 രൂപയാണ് വിലയായി മെഡിക്കല്‍ സ്റ്റോറുകളില്‍ ഈടാക്കുന്നത്. ഇതനുസരിച്ച് പതിനായിരങ്ങള്‍ വലവരുന്ന ഗുളികകള്‍ തോട്ടില്‍ കാണാ ന്‍ സാദ്ധ്യതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
ഇന്നലെ പത്തു ഗുളികകളുള്ള 17 സ്ട്രിപ്പുകളാണ് കവറിലാക്കിയ നിലയില്‍ കണ്ടെടുത്തത്. ഹരിത കേരളം പദ്ധതിയില്‍പ്പെടുത്തി വൃത്തിയാക്കുന്നതിനിടെയാണ് ഗുളികകള്‍ കണ്ടെത്തിയത്. ഉടനെ ആര്‍എംഒയെ വിവരം അറിയിച്ചു. എന്നാല്‍ ഇത് രോഗികള്‍ക്ക് നല്‍കിയാണെന്നാണ് ആര്‍എംഒ പറയുന്നത്.
കൂടുതല്‍ ചോദ്യങ്ങളില്‍ നിന്നും ആര്‍എംഒ ഒഴിഞ്ഞുമാറി. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തണമെന്ന് ബിജെപി ഗ്രാമപഞ്ചായത്തംഗം ഷാജി പഴൂപ്പാറലില്‍ പറഞ്ഞു.
















