Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഗോളാഘോഷിച്ച് ബാഴ്‌സ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2016, 09:42 pm IST
inSports

ബൊറൂസിയ മോണ്‍ചെംഗ്ലാദ്ബാക്കിനെതിരെ ബാഴ്‌സലോണയുടെ ആര്‍ദ ടുറാന്‍ ഗോള്‍ നേടുന്നു

ബാഴ്‌സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ സ്പാനിഷ് വമ്പന്മാര്‍ ബാഴ്‌സലോണയ്‌ക്ക് തകര്‍പ്പന്‍ ജയം. ബൊറൂസിയ മോണ്‍ചെംഗ്ലാദ്ബാക്കിനെ എതിരില്ലാത്ത നാലു ഗോളിന് തുരത്തി ലാ ലിഗയിലെ നിരാശ യൂറോപ്പില്‍ മറികടന്നു കറ്റാലന്മാര്‍. ബേസലിനെ ഒന്നിനെതിരെ നാലു ഗോളിന് മറികടന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ആഴ്‌സണലും നോക്കൗട്ട് പ്രവേശനം ആഘോഷമാക്കി. മറ്റു കളികളില്‍ നെപ്പോളി ജയം കണ്ടപ്പോള്‍, മാഞ്ചസ്റ്റര്‍ സിറ്റി, പാരീസ് സെന്റ് ജര്‍മന്‍ ടീമുകള്‍ സമനിലയില്‍ കുരുങ്ങി.

ആര്‍ദ ടുറാന്റെ ഹാട്രിക്കാണ് ഗ്രൂപ്പ് സിയില്‍ മോണ്‍ചെംഗ്ലാദ്ബാക്കിനെ തകര്‍ക്കാന്‍ ബാഴ്‌സയ്‌ക്ക് കരുത്തായത്. 16ാം മിനിറ്റില്‍ ലയണല്‍ മെസി തുടക്കമിട്ട ഗോള്‍വര്‍ഷം 50, 53, 67 മിനിറ്റുകളില്‍ ടുറാന്‍ പൂര്‍ത്തായാക്കി. ആറു കളികളില്‍ 15 പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമത് ബാഴ്‌സ. നേരത്തെ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു ബാഴ്‌സ. കെല്‍റ്റിക്കിനോട് സമനിലയില്‍ കുരുങ്ങിയെങ്കിലും രണ്ടാം സ്ഥാനക്കാരായി മാഞ്ചസ്റ്റര്‍ സിറ്റിയും ക്വാര്‍ട്ടറിലെത്തി. നാലാം മിനിറ്റില്‍ പാട്രിക് റോബര്‍ട്ട്‌സിലൂടെ കെല്‍റ്റിക് മുന്നില്‍. നാലു മിനിറ്റിനു ശേഷം കെലച്ചി ഇഹ്യാനാച്ചൊ സിറ്റിക്ക് സമനില സമ്മാനിച്ചു. ആറു കളികളില്‍ ഒമ്പത് പോയിന്റായി സിറ്റിക്ക്.

ഗ്രൂപ്പ് എയില്‍ നിന്ന് ആഴ്‌സണലിനൊപ്പം പാരീസ് സെന്റ് ജര്‍മനും മുന്നേറി. ജയത്തോടെ ഒന്നാമത് ആഴ്‌സണല്‍, 14 പോയിന്റ്. പിഎസ്ജിക്ക് 12 പോയിന്റ്. എവേ മത്സരത്തില്‍ ലൂക്കാസിന്റെ ഹാട്രിക്കാണ് ബേസലിനെ തകര്‍ക്കാന്‍ ആഴ്‌സണലിനെ സഹായിച്ചത്. എട്ട്, 16, 47 മിനിറ്റുകളില്‍ ലക്ഷ്യം കണ്ടു ലൂക്കാസ്. അലക്‌സ് ഇവോബി നാലാം ഗോളിനുടമ. ദൗമ്പിയ ബേസലിന്റെ ആശ്വാസം.

തട്ടകത്തില്‍ സമനില വഴങ്ങേണ്ടി വന്നത് പാരീസ് സെന്റ് ജര്‍മന് തിരിച്ചടിയായി. തോല്‍വിയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു അവര്‍. രണ്ടുവട്ടം പിന്നില്‍ നിന്ന ശേഷം തിരിച്ചെത്തിയാണ് പിഎസ്ജി, ലുഡോഗൊരെറ്റ്‌സിനോട് കടന്നു കൂടിയത് (2-2). 15ാം മിനിറ്റില്‍ മിസ്ദിജാനിലൂടെ മുന്നിലെത്തിയ ലുഡൊക്കെതിരെ 61ാം മിനിറ്റില്‍ എഡിന്‍സണ്‍ കവാനി പാരീസ് ടീമിന് സമനില നല്‍കി. എന്നാല്‍, എട്ടു മിനിറ്റിനു ശേഷം വാന്‍ഡേഴ്‌സണ്‍ എതിരാളികളെ വീണ്ടും മുന്നിലെത്തിച്ചു. കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ ഏയ്ഞ്ചല്‍ ഡി മരിയ പിഎസ്ജിക്ക് സമനില സമ്മാനിച്ചു.

ഗ്രൂപ്പ് ബിയില്‍ ജേതാക്കളെ നിശ്ചയിക്കാനുള്ള പോരാട്ടത്തില്‍ നെപ്പോളിക്ക് ജയം. ബെനഫിക്കയെ ഒന്നിനെതിരെ രണ്ടു ഗോളിന് തോല്‍പ്പിച്ചു ഇറ്റാലിയന്‍ ടീം. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം ജോസ് കല്ലെജൊന്‍ (60), ഡ്രൈസ് മെര്‍ട്ടെന്‍സ് (79) എന്നിവരാണ് നെപ്പോളിക്കായി ഗോള്‍ നേടിയത്. ജിമെനസ് ബെനഫിക്കയുടെ ആശ്വാസം. ആറ് കളികളില്‍ 11 പോയിന്റുമായാണ് നെപ്പോളി ഗ്രൂപ്പ് ജേതാക്കളായത്. എട്ടു പോയിന്റോടെ ബെനഫിക്ക രണ്ടാമതായി നോക്കൗട്ടില്‍. ഗ്രൂപ്പിലെ അപ്രധാനമായ കളിയില്‍ ഡൈനാമോ കീവ് എതിരില്ലാത്ത ആറു ഗോളിന് ബെസിക്റ്റാസിനെ തകര്‍ത്തു.

ഗ്രൂപ്പ് ഡിയില്‍ അത്‌ലറ്റികോ മാഡ്രിഡിന്റെ അപരാജിത കുതിപ്പ് തടഞ്ഞെങ്കിലും ബയേണിന് രണ്ടാംസ്ഥാനം. മ്യൂണിച്ചില്‍ എതിരില്ലാത്ത ഒരു ഗോളിന് ബയേണിന്റെ ജയം. 28ാം മിനിറ്റില്‍ റോബര്‍ട്ടൊ ലെവന്‍ഡോവ്‌സ്‌കി സ്‌കോറര്‍. ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാ മത്സരവും ജയിക്കുന്ന ഏക ടീമെന്ന അത്‌ലറ്റികോയുടെ നേട്ടം ബയേണ്‍ തട്ടിത്തെറിപ്പിച്ചു. എങ്കിലും ഗ്രൂപ്പിലെ ഒന്നാം സ്ഥാനം സ്പാനിഷ് ടീമില്‍ ഭദ്രം, 15 പോയിന്റ്. ബയേണിന് 12 പോയിന്റ്. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ പിഎസ്‌വിയും റൊസ്‌തൊവും ഗോള്‍രഹിത സമനിലയില്‍. ഗ്രൂപ്പുകളിലെ മൂന്നാം സ്ഥാനക്കാരായ ലുഡൊഗൊരെറ്റസ്, ബെസിക്റ്റാസ്, ബൊറൂസിയ മോണ്‍ചെംഗ്ലാദ്ബാക്ക്, റൊസ്‌തൊവ് ടീമുകള്‍ യുറോപ്പ ലീഗിലേക്ക് തരംതാഴ്‌ത്തപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

Kerala

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു
India

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

India

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.