Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇടതുസര്‍ക്കാരിന്റെ കര്‍ഷക വഞ്ചന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2016, 09:19 pm IST
in Vicharam

സിപിഎമ്മും സിപിഐയും ഇടതുപാര്‍ട്ടികളാണെങ്കിലും അവര്‍ തമ്മിലുള്ള ഭിന്നത ഇടയ്‌ക്കിടയ്‌ക്ക് പ്രകടമാകാറുണ്ട്. സിപിഐ പണ്ടുമുതലേ റഷ്യന്‍ പക്ഷപാതികളായിരുന്നു. സിപിഐ രണ്ടായപ്പോഴാണ് സിപിഎം ജനിച്ചത്. രണ്ടുപാര്‍ട്ടികളും കമ്യൂണിസ്റ്റ് ആശയങ്ങളില്‍ വിശ്വസിക്കുമ്പോഴും അവര്‍ തമ്മിലുള്ള വേര്‍തിരിവ് ചര്‍ച്ചകളിലും പ്രകടനങ്ങളിലും നിയമസഭയിലും എല്ലാം പ്രകടമാണ്.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അഭിപ്രായം സിപിഐയും സിപിഎമ്മും ഒന്നാകണമെന്നാണ്. പക്ഷേ സിപിഎമ്മും സിപിഐയും തമ്മില്‍ പല കാര്യങ്ങളിലും വ്യക്തമായ ഭിന്നതകളുണ്ട്. ഇതില്‍ പലതിനെക്കുറിച്ചും ചര്‍ച്ചയ്‌ക്കുപോലും ഇരുപാര്‍ട്ടികളും തയ്യാറല്ല. കേരളത്തില്‍ ഭരണകക്ഷികളായ ഈ പാര്‍ട്ടികള്‍ തമ്മിലെ പോരിന്റെ ബലിയാടാവുകയാണ് ഇവിടത്തെ കര്‍ഷകര്‍. ”നിങ്ങള്‍ കൊയ്യും വയലെല്ലാം നിങ്ങളുടേതാകും പൈങ്കിളിയേ” എന്നായിരുന്നു അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ ഇതൊന്നും സംഭവിച്ചില്ല. ഇപ്പോള്‍ ഈ പാര്‍ട്ടികള്‍ തങ്ങളെ വഞ്ചിക്കുകയാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.

സിപിഐയുടെ പ്രഖ്യാപനം നെല്ലു സംഭരിച്ച് 10 ദിവസത്തിനകം വില നല്‍കുമെന്നായിരുന്നു. കൃഷി മന്ത്രി തന്നെയാണ് ഇങ്ങനെ പ്രഖ്യാപിച്ചത്. പക്ഷേ ഇടതു-വലതു ഭേദമെന്യേ ഏതു സര്‍ക്കാര്‍ വന്നാലും കുട്ടനാട്ടിലെ കര്‍ഷകരുടെ ദുരിതങ്ങളോ പ്രശ്‌നങ്ങളോ പരിഹരിക്കപ്പെടുന്നില്ലെന്ന് എല്ലാ കൊയ്‌ത്തു കാലത്തും തെളിയുന്ന വസ്തുതയാണ്.

ഇപ്പോള്‍ കര്‍ഷകരുടെ പരാതി അവരുടെ ദുരിതത്തിനുത്തരവാദി സിപിഎമ്മുകാരനായ ധനമന്ത്രി തോമസ് ഐസക്കാണെന്നാണ്. തോമസ് ഐസക്ക് കര്‍ഷകരോട് ചിറ്റമ്മ നയം പുലര്‍ത്തുന്നുവെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. ധനമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പുകളാണ് കൃഷിയും സിവില്‍ സപ്ലൈസും. കൃഷിക്കാരുടെ പരിദേവനങ്ങള്‍ക്ക് പ്രതിവിധി കാണാന്‍ ധനമന്ത്രി ശ്രമിക്കുന്നില്ല. കുട്ടനാടന്‍ കര്‍ഷകരുടെ വളരെക്കാലമായി നിലനില്‍ക്കുന്ന പരാതിയാണ് നെല്ല് സംഭരണത്തുക വിതരണം ചെയ്യുന്നതില്‍ വരുന്ന വീഴ്ച.

കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ വിഹിതം നല്‍കിയിട്ടും ധനമന്ത്രി കൃഷിക്കാരെ അവഗണിക്കുന്നു. രണ്ടാം കൃഷിയില്‍നിന്ന് 15,230 ടണ്‍ നെല്ലാണ് സംഭരിക്കപ്പെട്ടത്. ഈ നെല്ലിന് കര്‍ഷകര്‍ക്ക് ലഭിക്കേണ്ടത് വലിയൊരു തുകയാണ്. പക്ഷെ നെല്ലു സംഭരണം കഴിഞ്ഞ് 45 ദിവസം ആയിട്ടും കര്‍ഷകര്‍ക്ക് പണം ലഭ്യമായിട്ടില്ല. പണം സപ്ലൈകോയ്‌ക്ക് ലഭിച്ചതാണെന്നും ഇത് വിവിധ ബാങ്കുകളിലേക്ക് വിതരണത്തിന് കൈമാറി എന്നുമായിരുന്നു അധികൃത ഭാഷ്യം. കര്‍ഷകര്‍ക്ക് കിലോക്ക് 22.50 രൂപ നല്‍കുമെന്ന ഉറപ്പിലാണ് നെല്ല് സംഭരിച്ചത്. കുട്ടനാട് കേരളത്തിന്റെ നെല്ലറയാണ്. പക്ഷെ കുട്ടനാടന്‍ കര്‍ഷകന് എന്നും കണ്ണീരിന്റെയും അവഗണനയുടെയും കഥ മാത്രമേ പറയാനുള്ളൂ. ഇടതുമുന്നണി ഭരിച്ചാലും വലതുമുന്നണി ഭരിച്ചാലും ഈ സ്ഥിതിക്ക് മാറ്റമില്ല.

88 കോടി ലഭിക്കേണ്ടിടത്ത് വെറും 13 കോടിയാണ് കര്‍ഷകരുടെ അക്കൗണ്ടില്‍ എത്തിയത്. ഇനി ആലപ്പുഴയിലെ കര്‍ഷകര്‍ക്കാണ് രണ്ടാമത് തുക വിതരണം ചെയ്യേണ്ടത്. ആലപ്പുഴയിലെ കര്‍ഷകര്‍ക്ക് ഇനി 74 കോടി കൂടി ലഭിക്കണം. കോട്ടയം ജില്ലയില്‍ 25 കോടിയും എറണാകുളത്ത് 46 ലക്ഷവും തൃശൂരില്‍ 1.73 കോടിയും കര്‍ഷകര്‍ക്ക് നല്‍കേണ്ടതാണ്. ധനമന്ത്രി തോമസ് ഐസക്ക് സാമ്പത്തിക വിദഗ്‌ദ്ധന്‍ എന്നാണ് വയ്‌പ്. പക്ഷേ അദ്ദേഹത്തിന്റെ ഭരണത്തില്‍ പാവപ്പെട്ടവര്‍ക്ക് നല്‍കാനുള്ളതുപോലും നല്‍കാതെ അവര്‍ കണ്ണീര്‍ കുടിച്ച് വിശപ്പടക്കേണ്ടിവരുന്നു. ധനമന്ത്രി ബോധപൂര്‍വം ഇത്തരമൊരു അവസ്ഥ സൃഷ്ടിക്കുകയാണെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. യുഡിഎഫ് ഭരിച്ചാലും എല്‍ഡിഎഫ് ഭരിച്ചാലും കുട്ടനാടന്‍ കര്‍ഷകര്‍ക്ക് അവഗണനയുടെ കഥ മാത്രമേ പറയാനുള്ളൂ. പാവങ്ങളുടെ പാര്‍ട്ടി എന്ന് സ്വയം പ്രഖ്യാപിക്കുന്ന ഇടതു-വലതു കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കര്‍ഷകരെ കഷ്ടപ്പെടുത്തുന്നതിലെങ്കിലും ഏകോപനം നിലനിര്‍ത്തുന്നു! പാര്‍ട്ടികള്‍ തമ്മിലുള്ള ഭിന്നത-അല്ലെങ്കില്‍ നേതാക്കള്‍ തമ്മിലുള്ള ഭിന്നത ജനങ്ങളെ ഒരിക്കലും ബാധിക്കരുത്.

അത് അക്ഷന്തവ്യമായ അപരാധം തന്നെയാണ്. കുട്ടനാടന്‍ കര്‍ഷകരുടെ വോട്ട് വാങ്ങി മന്ത്രിപദത്തിലെത്തിയവര്‍ പോലും അവരോടുള്ള കടമ നിര്‍വഹിക്കുകയോ അവരുടെ ദുരന്തകഥകള്‍ക്ക് ചെവി കൊടുക്കുകയോ ചെയ്യുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

India

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

Cricket

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

Kerala

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.