അമ്പലപ്പുഴ: അമ്പലപ്പുഴ കേന്ദ്രീകരിച്ച് ചിട്ടി സ്ഥാപനത്തിന്റെ പേരില്‍ തട്ടിപ്പുസംഘം പിടിമുറുക്കുന്നു. ആഴ്ചകളില്‍ ക്ലാസുകള്‍ സംഘടിപ്പിച്ച് വലയിലാക്കിയത് നൂറോളം പേരെ. നിരവധി ചിട്ടിക്കമ്പനികള്‍ ലക്ഷങ്ങല്‍ തട്ടിയെടുത്ത അമ്പലപ്പുഴയില്‍ വീണ്ടും തട്ടിപ്പുസംഘം സജീവമായത് സാധാരണക്കാര്‍ കബളിപ്പിക്കാന്‍ സാഹചര്യമൊരുങ്ങിക്കഴിഞ്ഞു. കൊടുങ്ങല്ലൂര്‍ ആസ്ഥാനമാണെന്ന് പ്രചരിപ്പിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ളതാണെന്നുമുള്ള പ്രചാരണം നടത്തിയാണ് സംഘം പ്രദേശവാസികലെ സംഘടിപ്പിച്ച് ക്ലാസുകള്‍ ആരംഭിച്ചത്. ചിട്ടി സ്ഥാപനത്തില്‍ അംഗത്വം എടുക്കാന്‍ 1,200 രൂപയാണ് ആവശ്യപ്പെടുന്നത്. ചേര്‍ന്നാല്‍ വീണ്ടും രണ്ടുപേരെ ചേര്‍ക്കണം.ഇങ്ങനെ കൂടുതല്‍ ആളുകളെ ചേര്‍ക്കുന്നവര്‍ക്ക് വാച്ച്, സ്വര്‍ണ്ണ നാണയം, ഇരുചക്രവാഹനം, വിദേശയാത്ര, കാര്‍, ഫഌറ്റ് എന്നിവയാണ് വാഗ്ദാനം നല്‍കിയിരിക്കുന്നത്.
ആഴ്ചയില്‍ പണം പിരിച്ച് കമ്പനിക്ക് നല്‍കണം. അമ്പതിനായിരത്തിന്റെ ചിട്ടിതുക മുതലാണ് ചിട്ടി ആരംഭിക്കുന്നത്. കഴിഞ്ഞ ആഴ്ചയില്‍ ചേര്‍ത്തല ഭാഗത്ത് സ്ഥാപനത്തിന്റെ ക്ലാസു നടത്താന്‍ പോലീസ് സഹായം നല്‍കിയതായും ചിട്ടി ഉടമകള്‍ നാട്ടുകാരെ തെറ്റിദ്ധരിപ്പിപ്പിക്കുന്നു. നിലവില്‍ അമ്പലപ്പുഴയില്‍ ഇത്തരം തട്ടിപ്പുകള്‍ പരസ്യമായി തുടങ്ങിയിട്ടും ബന്ധപ്പെട്ടവര്‍ പ്രതികരിക്കാത്തത് സംഘങ്ങള്‍ക്ക് സഹായകമായിക്കഴിഞ്ഞു.
തമിഴ്‌നാട്ടില്‍ തിരുപ്പൂര്‍കേന്ദ്രീകരിച്ചാണ് സ്ഥാപനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ ബ്ലോക്ക് മെമ്പര്‍ അടക്കം നിരവധി സ്ത്രീകളും യുവാക്കളും ഇവരുടെ കെണിയില്‍ വീണുകഴിഞ്ഞു. അടിയന്തരമായി ഇത്തരം തട്ടിപ്പുകാരെക്കുറിച്ച് അധികൃതര്‍ വിശദമായി അന്വേഷണം നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
















