കായികോത്സവത്തിനിടെ അപകടവും. ഇന്നലെ ഡിസ്‌ക്കസ് ത്രോ മത്സരത്തിനിടെ ഡിസ്‌ക്ക് തലയില്‍ വീണ് ഒരു വോളന്റിയര്‍ക്ക് പരിക്കേറ്റു. ഇന്നലെ നടന്ന സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ മത്സരത്തിനിടെ കാലിക്കറ്റ് സര്‍വകലാശാലയിലെ ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ആതിര ജോര്‍ജ്ജിനാണ് പരുക്കേറ്റത്.
മത്സരാര്‍ത്ഥിയില്‍ നിന്ന് ലക്ഷ്യം തെറ്റിവന്ന ഡിസ്‌ക്ക് ഫീല്‍ഡില്‍ മത്സര സഹായത്തിനായി നില്‍ക്കുകയായിരുന്ന ആതിരയുടെ നെറ്റിയുടെ മുകള്‍ ഭാഗത്തായി വീണു.
ആതിരയെ സ്‌റ്റേഡിയത്തിന്റെ മെഡിക്കല്‍ വിഭാഗത്തിലെത്തിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം കൂടുതല്‍ പരിശോധനകള്‍ക്കായി കോട്ടയ്‌ക്കല്‍ മിംസ് ആശുപത്രിയിലേക്കു മാറ്റി.
















