ആലപ്പുഴ: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ തുറക്കപ്പെട്ട ആലപ്പുഴ കോമളപുരം സ്പിന്നിങ് മില്‍ അടച്ചുപൂട്ടുവാന്‍ മാനേജ്‌മെന്റ് നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്നലെ നിഗൂഢത പുറത്തു കൊണ്ടുവരണമെന്ന് ഡിസിസി പ്രസിഡന്റ് എ.എ.ഷുക്കൂര്‍ ആവശ്യപ്പെട്ടു.കോമളപുരം സ്പിന്നിംഗ് മില്ലിലെ തൊഴിലാളികള്‍ രാജ്യത്തിന് തന്നെ മാതൃകയായി വെറും 3500 രൂപ മാസം വേതനം കൈപ്പറ്റിയാണ് തെഴിലെടുക്കുന്നത്.
ജില്ലയിലെ തന്നെ സമാന സ്ഥാപനത്തിലെ തൊഴിലാളികള്‍ മാസം പതിനയ്യാരിത്തിലധികം രൂപ വേതനം കൈപ്പറ്റുമ്പോള്‍ ആണ് ഈ കുറഞ്ഞ വേതനത്തിന് തെഴിലാളികള്‍ പണിയെടുക്കുന്നത്. കുറഞ്ഞ വേതനത്തില്‍ പണിയെടുക്കുമ്പോഴും കമ്പനി നിലനില്‍ക്കണം എന്ന ആത്മാര്‍ഥമായ തെഴിലാളികളുടെ ആഗ്രഹമായിരിന്നിട്ടും മാനേജ്‌മെന്റ്ില്‍ നിന്നും നിതി ലഭിക്കുന്നില്ല എന്നതാണ് തെഴിലാളികളുടെ പരാതി.
ലഭിച്ചിരുന്ന പ്രവര്‍ത്തി ദിനങ്ങള്‍ മൂന്നിലൊന്നയി കുറച്ചു കൊണ്ട് തെഴിലാളികളെ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്ന നടപടികളുമായി മാനേജ്‌മെന്റ് മുന്നോട്ട് പോകുന്നതെന്ന് ഷുക്കൂര്‍ ആരോപിച്ചു.
















