മുംബൈ: ബിസിസിഐയുടെ അശ്രദ്ധ ഇന്ത്യന്‍ ക്യാപ്പ് അണിയാനുള്ള ഏഴ് യുവതാരങ്ങളുടെ അവസരം നഷ്ടമാക്കി. കൊളംബോയില്‍ 13ന് തുടങ്ങുന്ന അണ്ടര്‍ 19 യൂത്ത് ഏഷ്യ കപ്പിനുള്ള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കേരള താരം ഡാരില്‍ എസ്. ഫെരാരിയൊ, സന്ദീപ് ടോമര്‍ (ഉത്തര്‍പ്രദേശ്), ദിഗ്‌വിജയ് റംഗി (ഹിമാചല്‍), ഋഷഭ് ഭഗത് (പഞ്ചാബ്), സിമര്‍ജിത് സിങ് (ദല്‍ഹി), ഇസാന്‍ സയിദ് (മഹാരാഷ്‌ട്ര), ചന്ദന്‍ സാഹിനി (ഹൈദരാബാദ്) എന്നിവരെ ടീമില്‍ നിന്ന് ഒഴിവാക്കി.
ടൂര്‍ണമെന്റിനുള്ള പ്രായപരിധിയായി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ നിര്‍ദേശിച്ചത് 1-9-1998. എന്നാല്‍, ബിസിസിഐ 1997 അടിസ്ഥാനമാക്കി. കഴിഞ്ഞ ദിവസമാണ് തെറ്റ് ബോധ്യമായതെന്ന് ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു. ജോയിന്റ് സെക്രട്ടറി അമിതാഭ് ചൗധരിക്കും സെലക്റ്റര്‍മാര്‍ക്കും ലഭിച്ച തെറ്റായ വിവരങ്ങളാണ് ഇതിനിടയാക്കിയതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുക്കപ്പെട്ടവര്‍ ബെംഗളൂരുവിലെ ടീം ക്യാമ്പില്‍ ചേരാന്‍ തയാറെടുക്കുന്നതിനിടെ നടപടി. ഹിമാന്‍ഷു റാണ, സല്‍മാന്‍ ഖാന്‍, ഹാര്‍വിക് ദേശായി, യാഷ താക്കൂര്‍, ഹെരാമ്പ് പരബ്, വിവേകാനന്ദ് തിവാരി, ഹേത് പട്ടേല്‍ എന്നിവര്‍ പകരക്കാര്‍.
















