Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ന് കൊടിയേറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2016, 10:21 pm IST
inSports

അരങ്ങൊരുങ്ങി: സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിനു വേദിയാകുന്ന കാലിക്കറ്റ് സര്‍വ്വകലാശാല മൈതാനം –  എം.ആര്‍. ദിനേശ് കുമാര്‍

തേഞ്ഞിപ്പലം: അറുപത് വയസ് തികയുന്ന സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന് ഇന്ന് കൊടിയേറ്റ്. ചരിത്രത്തിലാദ്യമായി മലപ്പുറത്ത് വിരുന്നെത്തിയ സംസ്ഥാന സ്‌കൂള്‍ മീറ്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കോഴിക്കോട് സര്‍വ്വകലാശാലയിലെ സി.എച്ച്. മുഹമ്മദ് കോയ സ്റ്റേഡിയമാണ് വേദി. കായിക കേരളത്തിന്റെ ഭാവി വാഗ്ദാനങ്ങളെ കണ്ടെത്താനുള്ള പോരാട്ടത്തില്‍ മൂവായിരത്തിലേറെ കുട്ടികള്‍ നാല് ദിവസം ട്രാക്കിലും ഫീല്‍ഡിലും ജമ്പിങ്ങ് പിറ്റിലുമായി പോരടിക്കും.

മുന്‍ വര്‍ഷങ്ങളിലെല്ലാം സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് എന്നറിയപ്പെട്ടിരുന്നത് ഈ വര്‍ഷം പേരുമാറ്റി കായികോത്സവം എന്നാക്കി. ഇന്ന് രാവിലെ ഒമ്പതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍ കുമാര്‍ പതാക ഉയര്‍ത്തും. വൈകീട്ട് 3.30ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. പി.ടി. ഉഷയും ഇന്ത്യന്‍ ഹോക്കി നായകന്‍ പി.ആര്‍. ശ്രീജേഷും മുഖ്യാതിഥികളാവും. ഇന്നലെ ഉച്ചയോടെ തുടങ്ങിയ രജിസ്‌ട്രേഷന്‍ വൈകിട്ടോടെ അവസാനിച്ചു.

മീറ്റില്‍ 33 ഇനങ്ങളില്‍ 95 ഫൈനലുകള്‍. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങൡലായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മത്സരങ്ങള്‍. രാവിലെ ഏഴിന് സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടത്തോടെ മേളക്ക് തുടക്കമാകും. ആദ്യദിനം 18 ഫൈനലുകള്‍. വേഗക്കാരെ തീരുമാനിക്കുന്ന നൂറു മീറ്റര്‍ നാളെ. തുടര്‍ച്ചയായ നാലാം കിരീടം ലക്ഷ്യമിട്ട് എറണാകുളം എത്തുന്നു. അതേസമയം പാലക്കാടിന് 2013-ല്‍ കൊച്ചിയില്‍ നഷ്ടമായ പ്രതാപം വീണ്ടെടുക്കുക ലക്ഷ്യം.

കഴിഞ്ഞ വര്‍ഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്റ്റേഡിയത്തില്‍ 25 സ്വര്‍ണം, 28 വെള്ളി, 18 വെങ്കലവുമായി 241 പോയിന്റ് നേടിയാണ് എറണാകുളം ഹാട്രിക്ക് തികച്ചത്. 24 സ്വര്‍ണം, 23 വെള്ളി, 21 വെങ്കലവമടക്കം 225 പോയിന്റ് നേടി പാലക്കാട് രണ്ടാമതെത്തി. കഴിഞ്ഞ വര്‍ഷം നഷ്ടമായ 15 പോയിന്റ് വ്യത്യാസം ഇത്തവണ തിരുത്തിക്കുറിക്കുമെന്ന ഉത്തമ വിശ്വാസത്തോടെയാണ് പാലക്കാട് പറളിയുടെയും മുണ്ടൂരിന്റെയും കല്ലടിയുടെയും കരുത്തില്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷം ആതിഥേയരായ കോഴിക്കോടിനായിരുന്നു മൂന്നാം സ്ഥാനം.

സങ്കടങ്ങള്‍ ഓടിത്തീര്‍ക്കാന്‍ ശ്രീജ

തേഞ്ഞിപ്പലം: ജീവിത പ്രാരാബ്ധങ്ങള്‍ ഓടിത്തീര്‍ക്കാനൊരുങ്ങുകയാണ് മുണ്ടൂര്‍ എച്ച്എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി സി.കെ. ശ്രീജ. കോയമ്പത്തൂരില്‍ സമാപിച്ച ദേശീയ ജൂനിയര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 5000 മീറ്ററില്‍ ശ്രീജ സ്വര്‍ണത്തിലേക്ക് ഓടിയത് ജപ്തി ഭീഷണിക്കു നടുവില്‍. ഇവിടെയും സ്വര്‍ണത്തില്‍ കുറഞ്ഞൊന്നും ശ്രീജ പ്രതീക്ഷിക്കുന്നില്ല.

നാലര സെന്റ് ഭൂമിയും കൊച്ചുവീടും പാലക്കാട് ഭൂപണയ ബാങ്കിന്റെയും പുതുപ്പരിയാരം കോ ഓപ്പറേറ്റീവ് ബാങ്കിന്റെയും ജപ്തി ഭീഷണിയിലാണ്. കൂലിപ്പണിക്കാരനായ മുണ്ടൂര്‍ നെച്ചിപ്പുള്ളി തലക്കാട് പറമ്പില്‍ കൃഷ്ണകുമാര്‍ മക്കളുടെ പഠനത്തിനാണ് ആകെയുള്ള നാലര സെന്റ് ഭൂമി പണയപ്പെടുത്തി വായ്‌പ എടുത്തത്. ഇരു ബാങ്കുകളിലുമായി പലിശയും പിഴ പലിശയും ഉള്‍പ്പടെ നാല് ലക്ഷത്തോളം രൂപ ബാധ്യത.

കഴിഞ്ഞ നവംബര്‍ 15 ന് മുന്‍പ് വായ്‌പ തിരിച്ചടയ്‌ക്കച്ചില്ലെങ്കില്‍ പണയ വസ്തു ജപ്തി ചെയ്യുമെന്നായിരുന്നു ബാങ്ക് അധികൃതരുടെ ഭീഷണി. ഇതിനിടെ നോട്ടു നിരോധനവും സഹകരണ പ്രതിസന്ധിയും വന്നതോടെ തല്‍ക്കാലം ജപ്തിയില്‍ നിന്നു രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ വായ്‌പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത് മാര്‍ച്ച് വരെ ആശ്വാസമായി. പക്ഷെ, വായ്‌പ തിരിച്ചടയ്‌ക്കാന്‍ കൃഷ്ണകുമാറിന്റെ മുന്നില്‍ മറ്റു വഴികളൊന്നുമില്ല. ആകെയുള്ള പണയ വസ്തു ബാങ്കുകള്‍ ജപ്തി ചെയ്യുമ്പോള്‍ ശ്രീജയ്‌ക്കും സഹോദരങ്ങള്‍ക്കും തെരുവിലേക്ക് ഇറങ്ങേണ്ടി വരും.

കിരീടം നിലനിര്‍ത്താന്‍ എറണാകുളം

തേഞ്ഞിപ്പലം: തുടര്‍ച്ചയായ നാലാം കിരീടം ലക്ഷ്യമിട്ട് എറണാകുളം എത്തുന്നു. കോതമംഗലം മാര്‍ ബേസില്‍, സെന്റ് ജോര്‍ജ്ജ്, മാതിരപ്പള്ളി സ്‌കൂളുകളുടെ കരുത്തിലാണ് എറണാകുളത്തിന്റെ മുഴുവന്‍ പ്രതീക്ഷയും.

നിലവിലെ ചാമ്പ്യന്‍ സ്‌കൂളായ കോതമംഗലം മാര്‍ബേസില്‍ ഇത്തവണയും കിരീടം നിലനിര്‍ത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ്. അനുമോള്‍ തമ്പി, ബിബിന്‍ ജോര്‍ജ് തുടങ്ങിയ വമ്പന്‍ താരങ്ങളുമായാണ് ഷിബി ടീച്ചറുടെ നേതൃത്വത്തില മാര്‍ബേസില്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷം 91 പോയിന്റുമായാണ് മാര്‍ബേസില്‍ കിരീടം നേടിയത്. 52 അംഗ സംഘവുമായാണ് ഇത്തവണ ഷിബി ടീച്ചര്‍ എത്തുന്നത്.

കഴിഞ്ഞതവണ ആറാമതായിരുന്ന കോതമംഗലം സെന്റ് ജോര്‍ജ്ജ് എച്ച്എസ്എസിന് കരുത്ത് വീണ്ടെടുക്കുക ലക്ഷ്യം. രാജു പോളിനും കൂട്ടര്‍ക്കും തങ്ങളുടെ അപ്രമാദിത്വം വീണ്ടെടുക്കുന്ന എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ഇത്തവണ. 33 താരങ്ങളുമായാണ് സെന്റ് ജോര്‍ജ് എത്തിയിട്ടുള്ളത്.

പറളി, കല്ലടി, മുണ്ടൂര്‍ സ്‌കുളുകളുടെ വമ്പിലാണ് പാലക്കാടിന്റെ പ്രതീക്ഷ. കഴിഞ്ഞവര്‍ഷം നേരിയവ്യത്യാസത്തിനാണ് പറളിക്ക് ചാമ്പ്യന്‍ സ്‌കൂള്‍ പട്ടം നഷ്ടമായത്. പി.ജി. മനോജിന്റെ ശിക്ഷണത്തില്‍ 28 കുട്ടികള്‍ പറളിനിരയിലുണ്ട്.

ലോക സ്‌കൂള്‍ മീറ്റില്‍ വെള്ളി നേടിയ പി.എന്‍. അജിത്തും തുടര്‍ച്ചയായ ആറാം സ്വര്‍ണം തേടുന്ന ഇ. നിഷയുമാണ് പറളിയുടെ സൂപ്പര്‍താരങ്ങള്‍. കല്ലടി 38, മുണ്ടൂര്‍ 24 അത്‌ലറ്റുകളുമായി ട്രാക്കിലിറങ്ങും. സി. ബബിത, നിവ്യ ആന്റണി തുടങ്ങിയ താരങ്ങള്‍ കല്ലടിയുടെ ഉറച്ച പ്രതീക്ഷകള്‍. കഴിഞ്ഞ തവണ മൂന്നാമതായിരുന്ന കോഴിക്കാടിനായി ഉഷ സ്‌കൂളിലെ രാജ്യാന്തര താരം അബിത മേരി മാനുവല്‍ അടക്കം എട്ടുപേരുണ്ട്.

കരുത്തോടെ പാലക്കാട്

തേഞ്ഞിപ്പലം: പാലക്കാട് വരുന്നത് മൂന്ന് സ്‌കൂളുടെ കരുത്തില്‍. കല്ലടി, പറളി, മുണ്ടൂര്‍ സ്‌കൂളുകളാണ് മൂന്നു വര്‍ഷത്തെ ഇടവേളക്കുശേഷം കിരീടം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തില്‍ പാലക്കാടിന്റെ കരുത്ത്.

അതില്‍ പ്രധാനികളാണ് കല്ലടി. അതിന്റെ മുന്നൊരുക്കമെന്നോണം പാലക്കാട് റവന്യൂ ജില്ല സ്‌കൂള്‍ മീറ്റില്‍ ചാമ്പ്യന്‍ പട്ടം നേടി. ജില്ലയിലെ നേട്ടം സംസ്ഥാന തലത്തിലും ആവര്‍ത്തിക്കാനാണ് അവരുടെ ശ്രമം. 61 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. പഴയതും പുതിയതുമായ ഈ മിന്നും താരങ്ങളിലൂടെ സ്വര്‍ണവേട്ടയാണ് കല്ലടി സ്‌കൂളിന്റെ കായികാധ്യാപകന്‍ ജാഫര്‍ഖാന്‍ സ്വപ്‌നം കാണുന്നത്. 38 പേരുമായാണ് കല്ലടി ഇത്തവണ എത്തുന്നത്.

പി.യു. ചിത്രയെന്ന സുവര്‍ണതാരകത്തിലൂടെ കായിക കേരളത്തിനു പരിചിതമായ മുണ്ടൂര്‍ സ്‌കൂള്‍ ചിത്രയ്‌ക്കു ശേഷം ശൂന്യമെന്നു പരിഹസിച്ചവര്‍ അനവധിയാണ്. അതിന് മറുപടി നല്‍കുക എന്ന ഉത്തരവാദിത്വവുമായാണ് അവര്‍ എത്തുന്നത്. മുണ്ടൂരിനായി ഇക്കുറി അണിനിരക്കുന്നത് 15 പെണ്‍കുട്ടികളും ഒമ്പത് ആണ്‍കുട്ടികളുമടക്കം 24 പേരാണ്.

കോച്ച് മനോജ് മാസ്റ്ററുടെ ചുമലിലേറിയാണ് പറളിയുടെ വരവ്. 28 പേരെ അണിനിരത്തുന്ന മനോജിന്റെ ടീമില്‍ 17 ആണ്‍കുട്ടികളും 11 പെണ്‍കുട്ടികളും. ഇതിലേറെയും ഒന്നാം നിരക്കാര്‍.

ഇവരിലൂടെ വേണം ഇത്തവണ മികച്ച സ്‌കൂളിനുളള അവാര്‍ഡ് നേടാന്‍ മനോജ് പറഞ്ഞു. അതിനുള്ള സാധ്യത വിരളമാണെന്ന് മനോജ് തന്നെ പറയുന്നുണ്ടെങ്കിലും വിദൂര സ്വപ്‌നമെന്നവണ്ണം അത്ഭുതങ്ങള്‍ സംഭവിച്ചുകൂടെന്നില്ലെന്നും അദ്ദേഹം വിശ്വസിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

Kerala

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു
India

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

India

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.