Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദൈവത്തിന്റെ മുഖപടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2016, 07:43 pm IST
inSamskriti

 

മനുഷ്യനോട് സംവദിക്കേണ്ട അവസരത്തില്‍ ദൈവം അണിയുന്ന മുഖപടമാണു ഗുരു എന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞതായി വായിച്ചിട്ടുണ്ട്. മനുഷ്യനും മനുഷ്യനും തമ്മിലല്ലേ ആശയവിനിമയം നടത്താന്‍ കഴിയൂ. എന്നാല്‍ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കാന്‍ നിയുക്തനായ മനുഷ്യനെ സമകാലികര്‍ തിരസ്‌കരിച്ചിട്ടുള്ളതായാണു കണ്ടുവരുന്നത്.

നമ്മുടെ മുന്നില്‍ ഉള്ള ഒരു പഴയ ഉദാഹരണം ശ്രീകൃഷ്ണനു നേരിടേണ്ടി വന്നതായി പറയുന്ന വിഷമങ്ങളാണ്. പെങ്ങളുടെ വിവാഹം കഴിഞ്ഞ ഉടനെ ഒരു അശരീരി വചനം കൃഷ്ണന്റെ അമ്മാവനായ കംസനെ വിറളി പിടിപ്പിക്കുകയാണ്. പെങ്ങള്‍ക്ക് എട്ടാമതായി ജനിക്കുന്ന മകന്‍ കംസന്റെ അന്തകനായി ഭവിക്കുമെന്നാണു സന്ദേശം. പെങ്ങള്‍ക്ക് ജനിച്ച ഏഴു കുട്ടികളെയും കംസന്‍ കൊന്നു. അത്ഭുതകരമായ രീതിയില്‍ എട്ടാമത്തെ കുട്ടി കൃഷ്ണന്‍ സുരക്ഷിതമായ സ്ഥലത്ത് എത്തിക്കപ്പെടുകയാണ്. കൃഷ്ണനെ കണ്ടുപിടിച്ച് ഇല്ലാതാക്കുക എന്നതായി കംസന്റെ ജീവിതലക്ഷ്യം.

ഒരു മഹാത്മാവിനെ ഉന്മൂലനം ചെയ്യാന്‍ നിരന്തരശ്രമങ്ങള്‍ നടന്നതിന്റെ സൂചകങ്ങളാണാ കഥകള്‍. വിപ്രപത്‌നീമോക്ഷം എന്ന കഥ ബ്രാഹ്മണരുടെ എതിര്‍പ്പിനെയാണ് അടയാളപ്പെടുത്തുന്നത്. ശ്രീകൃഷ്ണന്‍ പിറന്നത് അവര്‍ണ്ണനായിട്ടാണല്ലോ. ഭഗവദ്ഗീതയില്‍ ഭഗവാന്‍ ഇങ്ങനെ പറയുന്നു:’അവജാനന്തി മാം മൂഢാ മാനുഷീം തനുമാശ്രിതം /പരം ഭാവമജാനന്തോ മമ ഭൂതമഹേശ്വരം…’ മനുഷ്യരൂപത്തിലാകയാല്‍ ജീവജാലങ്ങളുടെ തമ്പുരാനാണു ഞാനെന്ന് ഗ്രഹിക്കാതെ അറിവില്ലാത്തവര്‍ എന്നോട് അനാദരം കാണിക്കുന്നു എന്നാണു ശ്രീകൃഷ്ണപരമാത്മാവ് പറയുന്നത്.

ബൈബിള്‍ക്കഥകളിലും പ്രവാചകന്മാരോട് സമകാലികര്‍ കാണിച്ച അറിവില്ലായ്‌മകള്‍ എടുത്തുപറയുന്നുണ്ട്. ഒടുവില്‍ രക്ഷകനായ യേശുവിനെ കുരിശിലേറ്റുക വരെ ചെയ്തു. മുഹമ്മദ് നബിക്ക് സമകാലികരുടെ ഉപദ്രവങ്ങള്‍ കാരണം യുദ്ധങ്ങളിലേര്‍പ്പെടേണ്ടിവന്നു.

ഏതാനും അനുഭവശാലികളാവും ഒരു ഗുരുവിനെ അല്ലെങ്കില്‍ പ്രവാചകനെ വിശ്വസിക്കുക, ദൈവത്തിന്റെ ഇച്ഛ ആ സ്വരൂപത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നറിയുക. പകര്‍ന്നു കിട്ടുന്ന മാര്‍ഗ്ഗരേഖകള്‍ തുടര്‍ന്നു വരുന്ന തലമുറകളിലേക്ക് പകര്‍ന്നുകൊടുത്തിട്ടുള്ളത് അവരാണ്.

അച്ചടിയോ ലിപി പോലുമോ ഇല്ലാത്ത കാലഘട്ടങ്ങളില്‍ വാമൊഴിയായി അറിവുകളെ നിലനിര്‍ത്തി വന്നിരിക്കാം. അക്ഷരങ്ങള്‍ രൂപം കൊണ്ട ശേഷവും താളിയോലയിലും മറ്റും എഴുതി സൂക്ഷിച്ചതും പകര്‍പ്പുകളുണ്ടാക്കിയതും മറ്റും എത്ര ശ്രമകരമായ വേലയായിരുന്നിരിക്കും! തലമുറകളായി പകര്‍ന്നുവരുന്ന എഴുത്തുകളില്‍ പല കൂടിച്ചേരലുകളും അറിഞ്ഞോ അറിയാതെയോ സംഭവിച്ചിരിക്കാനുമിടയുണ്ട്.

നമ്മുടെ ധര്‍മ്മശാസ്ത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് എന്ന് ഗണിക്കപ്പെട്ടിട്ടുള്ള മനുസ്മൃതിയില്‍ പ്രകടമായ സ്ത്രീവിരുദ്ധതയും ഉച്ചനീചത്വവും ഉണ്ട്. അത് ഇങ്ങനെ ക്രമേണ പല കൈകളിലൂടെ കടന്നുവന്നതിന്റെ ഫലമായിരിക്കും. ഏതു പുസ്തകത്തില്‍ നിന്നു കാരുണ്യവും സ്‌നേഹവും സമാധാനപരമായ സഹവര്‍ത്തിത്വവും ദൈവോന്മുഖമായ ആന്തരികവളര്‍ച്ചയും പരിപോഷിപ്പിക്കുന്നതെല്ലാം സ്വീകരിക്കാം എന്നു നമുക്ക് ചിന്തിക്കുക്കാന്‍ കഴിഞ്ഞാല്‍ എത്ര നന്നായിരുന്നു! ദൈവത്തിന്റെ മുഖപടമായി മനുഷ്യരിലൊരാളായി വരുന്നവര്‍ മനുഷ്യനില്‍ നിന്ന് അതായിരിക്കും ആഗ്രഹിക്കുക. അവര്‍ ലോകത്തെ സമാധാനത്തിന്റെ വഴിക്ക് നയിക്കാന്‍ ശ്രമിക്കുന്നവരാണല്ലോ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)
India

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

Kerala

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

Kerala

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

Kerala

മലയാളി മാധ്യമ സംഘം യോഗി ആദിത്യനാഥിനെ കാണും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാറ്റപ്പാർട്ടി നേതാവും ‘സോഷ്യൽ മീഡിയ തന്ത്രജ്ഞ’നുമായ അഭിജിത് ദീപ്‌കെക്ക് വൻ പിഴവ്; മാനനഷ്ടക്കേസ് നേരിടേണ്ടിവന്നേക്കും

രമ്യ ഹരിദാസ് എം എല്‍ എയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

ഭവാനി പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹങ്ങള്‍

പാലക്കാട് എസ് ശ്രീനിവാസന്‍ കൊലക്കേസ്: പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

ദല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതരമായ പരിക്ക്, തകര്‍ന്ന് വീണത് 20 വര്‍ഷം പഴക്കമുള്ള കെട്ടിടം

മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് 11 പേർ മരിച്ചു : അന്വേഷണം പ്രഖ്യാപിച്ചു

പിണറായിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണം

സിപ് ലൈന്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.