ന്യൂയോര്‍ക്ക്: ഭാരതം കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മിച്ച വിമാനവാഹനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് ആയുധ ശേഷിയില്‍ പോരെന്ന് അമേരിക്കന്‍ വിദഗ്ധര്‍. ഫെബ്രുവരിയില്‍ അമേരിക്കന്‍ വിദഗ്ധര്‍ കൊച്ചിയിലെത്തി കപ്പല്‍ പരിശോധിച്ചിരുന്നു.
അമേരിക്കന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഭാരതം ഈ കപ്പല്‍ നിര്‍മ്മിച്ചത്. കപ്പലിന്റെ ആയുധ ശേഷി തങ്ങള്‍ പ്രതീക്ഷിത്ര ഇല്ല. വിദഗ്ധര്‍ പറഞ്ഞതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ കപ്പല്‍ യുദ്ധ സന്നദ്ധമാകാന്‍ പത്തു വര്‍ഷമെങ്കിലും എടുക്കുമെന്നാണ് യുഎസ് എന്‍ജിനിയര്‍മാര്‍ പറഞ്ഞത്.
ഹൃസ്വദൂര മിസൈല്‍ സംവിധാനമില്ലാത്തതാണ് പ്രധാന ന്യൂനത. നിരീക്ഷണ സംവിധാനവും മികച്ചതല്ല. യുദ്ധകാലത്ത് എങ്ങനെ ഉപയോഗിക്കുമെന്നതിന് കൃത്യമായ തന്ത്രവുമില്ല.
ചൈനീസ് നാവിക സേനയെ ചെറുക്കാനാണ് കപ്പലിന്റെ നിര്‍മ്മാണം. എന്നാല്‍ ചൈനീസ് സേന അധികം വൈകാതെ ലോകത്തേറ്റവും ശക്തമായ ഒന്നാകും.
സാങ്കേതികത വിദ്യ ഭാരതത്തിന് കൈമാറിയ സാഹചര്യത്തിലാണ് യുഎസ് വിദഗ്ധര്‍ പരിശോധന നടത്തിയത്.ചൈന സൈനിക ശക്തി വികസിപ്പിച്ചുവരികയാണ്. ഭാരതത്തിനു ചുറ്റും ശ്രീലങ്ക, മ്യാന്‍മര്‍, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ ചൈന തുറമുഖങ്ങളില്‍ നിക്ഷേപം നടത്തിവരികയാണ്. ജിബൂട്ടിയില്‍ അവര്‍ സൈനികത്താവളം നിര്‍മ്മിച്ചിട്ടുമുണ്ട്.
ഭാരതം വിമാനവാഹിനികളും യുദ്ധവിമാനങ്ങളും ആണവ അന്തര്‍വാഹിനികളും പരിഷ്‌ക്കരിക്കുന്നത് വളരെ സാവധാനമാണ്. അമേരിക്ക പറയുന്നു. ഐഎന്‍എസ് വിക്രാന്ത് പോര. അതിന്റെ ഗിയര്‍ബോക്‌സ്, നിര്‍മ്മാണം, രൂപകല്പ്പന, തുടങ്ങിയവ ഒന്നും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിട്ടില്ല.വിദഗ്ധര്‍ പറയുന്നു.
















