കട്ടക്ക്: ത്രിപുരക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് ഗ്രൂപ്പ് സി മത്സരത്തില്‍ കേരളം ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങി. ത്രിപുരയുടെ 213നെതിരെ 20 റണ്‍സ് അകലെ 193ല്‍ കൂടാരം കയറി കേരളം. രണ്ടാമിന്നിങ്‌സില്‍ ത്രിപുര വിക്കറ്റ് നഷ്ടമില്ലാതെ 17 റണ്‍സില്‍.
നായകന്‍ മുരസിങ്ങിന്റെയും സഞ്ജയ് മജുംദാറുടെയും പ്രകടനമാണ് ത്രിപുരക്ക് ലീഡ് നല്‍കിയത്. ഇരുവരും നാലു വിക്കറ്റ് വീതം നേടി. ഓപ്പണര്‍ മുഹമ്മദ് അസറുദ്ദീന്‍ (40) ടോപ് സ്‌കോറര്‍. അക്ഷയ് ചന്ദ്രന്‍ (36 നോട്ടൗട്ട്), സച്ചിന്‍ ബേബി (29), സല്‍മാന്‍ നിസാര്‍ (25), ജലജ് സക്‌സേന (18), ബേസില്‍ തമ്പി (14) എന്നിവരും രണ്ടക്കം കണ്ടു.
















