ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റാകാന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ’ ഭാര്യ മിഷേലിന് താല്പര്യമില്ല. 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മിഷേലിനെ പിന്തുണയ്‌ക്കാനുള്ള അഭ്യര്‍ഥന ഇപ്പോഴേ ഫേസ് ബുക്കില്‍ പടരുന്നുണ്ടെങ്കിലുംഅവര്‍ ഇക്കാര്യത്തില്‍ അനുകൂലമല്ലെന്നാണ് സൂചന.
തനിക്ക് പ്രസിഡന്റാകാന്‍ താല്പ്പര്യമില്ലെന്ന് മിഷേല്‍ താനുമായി അടുപ്പമുള്ളവരെ അറിയിച്ചിട്ടുമുണ്ട്. നല്ല കഴിവുള്ളവളാണെങ്കിലും മിഷേലിന് പ്രസിഡന്റാകാന്‍ താല്പ്പര്യമില്ല. രാഷ്‌ട്രീയത്തിലിറങ്ങാന്‍ അവര്‍ക്ക് ആഗ്രഹവുമില്ല. ഒരഭിമുഖത്തില്‍ ബരാക് ഒബാമയും പറഞ്ഞു.
















