സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ഡിക്‌സണ്‍ ഹൗസ് ഭക്ഷണശാലയില്‍ വാതക ചോര്‍ച്ചയെത്തുടര്‍ന്നുണ്ടായ സ്‌ഫോടനത്തില്‍ 16 പേര്‍ക്കു പരിക്കേറ്റു. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
സ്‌ഫോടനമുണ്ടായപ്പോള്‍ നൂറു പേര്‍ ഭക്ഷണശാലക്കുള്ളിലുണ്ടായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗ്‌നിശമന സേനയുടെ ദീര്‍ഘനേരത്തെ പരിശ്രമങ്ങള്‍ക്കൊടുവിലാണു സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്.
















