വിക്‌റ്റോറിയ: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഹോക്കി ടെസ്റ്റ് പരമ്പരയിലെ ആദ്യ കളിയില്‍ ഇന്ത്യക്ക് ജയം. രണ്ടിനെതിരെ മൂന്നു ഗോളിനാണ് റാങ്കിങ്ങില്‍ ഒന്നാമതുള്ള ഓസീസിനെ ആറാം സ്ഥാനക്കാരായ ഇന്ത്യ തോല്‍പ്പിച്ചത്. രണ്ടു മത്സരങ്ങളാണ് പരമ്പരയില്‍.
യുവതാരം അഫാന്‍ യൂസഫിന്റെ ഇരട്ട ഗോളും നായകന്‍ വി.ആര്‍. രഘുനാഥിന്റെ ഗോളുമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. 21ാം മിനിറ്റില്‍ രണ്ട് ഗോള്‍ നേടി അഫാന്‍ ഓസീസിനെ ഞെട്ടിച്ചു. 36ാം മിനിറ്റില്‍ മാത്യു വില്ലിസും 43ാം മിനിറ്റില്‍ ട്രെന്റ് മിറ്റോണും ആതിഥേയരെ ഒപ്പമെത്തിച്ചു.
44ാം മിനിറ്റില്‍ രഘുനാഥ് വിജയ ഗോള്‍ നേടി. നാളെ രണ്ടാം മത്സരം. ട്രാന്‍സ് ടാസ്മാന്‍ ട്രോഫി യില്‍ ജേതാക്കളായി ഒന്നാം നമ്പറിലെത്തിയ ശേഷം ഓസീസിന്റെ ആദ്യ തോല്‍വിയാണിത്.
















