കട്ടക്ക്: കേരളത്തിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ത്രിപുരയ്‌ക്ക് തകര്‍ച്ച. ഗ്രൂപ്പ് സിയില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ത്രിപുര 213ന് പുറത്ത്. ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ കേരളം വിക്കറ്റ് നഷ്ടമില്ലാതെ 11 റണ്‍സില്‍.
മൂന്നു വീതം വിക്കറ്റെടുത്ത സന്ദീപ് വാര്യരുടെയും ജലജ് സക്‌സേനയുടെയും പ്രകടനമാണ് കേരളത്തിന് തുണയായത്. വിനോദ് കുമാര്‍, ബേസില്‍ തമ്പി, അക്ഷയ് ചന്ദ്രന്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ്. യശ്പാല്‍ സിങ് (50) ത്രിപുരയുടെ ടോപ് സ്‌കോറര്‍.
നായകന്‍ മണിശങ്കര്‍ മുരസിങ് (48), ഉദിയാന്‍ ബോസ് (36), സമിത് പട്ടേല്‍ (26) അനിരുദ്ധ സാഹ (13) എന്നിവരും രണ്ടക്കം കണ്ടു. ഭവിന്‍ താക്കറും (അഞ്ച്), മുഹമ്മദ് അസറുദ്ദീനുമാണ് (ആറ്) കേരളത്തിനായി ഇന്നിങ്‌സ് തുടങ്ങിയത്.
















