കല്‍പ്പറ്റ: രഞ്ജി ട്രോഫി ക്രിക്കറ്റ് ഗ്രൂപ്പ് ബിയില്‍ മഹാരാഷ്‌ട്രയ്‌ക്കെതിരെ ഒഡീഷയ്‌ക്ക് മികച്ച സ്‌കോര്‍. കൃഷ്ണഗിരിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങേണ്ടി വന്നെങ്കിലും ഒഡീഷ ആദ്യ ദിവസം ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സില്‍.
മധ്യനിരയില്‍ ബിപ്ലവ് സാമന്ത്‌റേ (89), ദീപക്ക് ബെഹ്‌റ (58) എന്നിവരുടെ അര്‍ധശതകങ്ങളാണ് ഒഡീഷയെ മുന്നൂറ് കടത്തിയത്. അഭിഷേക് യാദവ് (32), രഞ്ജിത് സിങ് (26), സുഭ്രാംശു സേനാപതി (24), സൗരഭ് റാവത്ത് (16), സൂര്യകാന്ത് പ്രധാന്‍ (15) എന്നിവരും രണ്ടക്കം കണ്ടു. നാലു വിക്കറ്റെടുത്ത അനുപം സങ്ക്‌ളേച്ചയാണ് മഹാരാഷ്‌ട്ര ബൗളര്‍മാരില്‍ തിളങ്ങിയത്.
മൊഹ്‌സില്‍ സയ്യദിന് മൂന്നു വിക്കറ്റ്. രാഹുല്‍ ത്രിപാഠി, ചിരാഗ് ഖുറാന എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.
















