Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആടിയുറയുന്ന അമ്മദൈവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2016, 09:37 pm IST
inSamskriti

പ്രപഞ്ചസൃഷ്ടികളില്‍ മനുഷ്യനു മാത്രമുള്ള കഴിവാണ് കലാസ്വാദനം. സംസ്‌കാരത്തിന്റെ ആവിര്‍ഭാവം കൃഷിയുമായി ബന്ധപ്പെട്ട് കിടക്കുന്നു. കര്‍ഷകര്‍ അധ്വാനത്തിന്റെ മുഷിവും ക്ലേശവും ലഘൂകരിക്കുന്നതിനായാണ് കലാവതരണത്തിന് തുടക്കം കുറിച്ചത്. തങ്ങള്‍ക്ക് മികച്ച വിളവ് തന്ന് അനുഗ്രഹിച്ച പ്രകൃതിമാതാവിനെ പ്രീതിപ്പെടുത്തുന്നതിനായി തൊട്ടടുത്ത ക്ഷേത്രങ്ങളില്‍ നിന്ന് ഇൗശ്വരചൈതന്യത്തെ മാതൃരൂപത്തില്‍ ആവാഹിച്ച് കൃഷിഭൂമിയില്‍ കുടിയിരുത്തുന്നു. അമ്മയുടെ രൂപത്തില്‍ വേഷം കെട്ടി ആടുകയും പാടുകയും ചെയ്യുന്നു. ഈശ്വരാരാധനയുമായി ബന്ധപ്പെട്ട കലകളാണ് അനുഷ്ഠാന കലകള്‍.

കേരളത്തിലെ ഉപാസനാമൂര്‍ത്തിയായിരുന്ന ഭദ്രകാളിയെ കണങ്കാളി, കൊടുങ്കാളി, കരിനീലി തുടങ്ങി പല പേരുകളിലും ആരാധിച്ചിരുന്നതായി പറയപ്പെടുന്നു. എല്ലാ സമുദായക്കാരും ഇന്ന് അമ്മ ദൈവത്തെ ആരാധിക്കുന്നു. കാളിയാരാധനയുടെ ഭാഗമായി വികസിച്ചുവന്ന കലാരൂപങ്ങളാണ് തെയ്യം, മുടിയേറ്റ്, പടയണി തുടങ്ങിയവ.

കേരളത്തിന്റെ പ്രാചീന കലാപാരമ്പര്യവുമായി ബന്ധപ്പെട്ടു കിടക്കുന്ന കാവുകളുടെ ജൈവവൈവിധ്യത്തില്‍ ആദിമ മനുഷ്യര്‍ വൃക്ഷാരാധന, പൂര്‍വ്വികാരാധന, സര്‍പ്പാരാധന തുടങ്ങിയവ നടത്തിയിരുന്നു. കാവുകളുടെ പശ്ചാത്തലത്തില്‍ പോറ്റമ്മയായ പ്രകൃതിമാതാവിനെ കുടിയിരുത്തി അനുഷ്ഠാനക്രമങ്ങളോടെ ആരാധന തുടങ്ങി. ഈ പ്രകൃതി മാതൃസങ്കല്‍പമാണ് പിന്നീട് അമ്മ ദേവതാസങ്കല്‍പമായ കാളിയാരാധനയായി മാറിയത്. മാതൃദേവതാ ഭാവമാര്‍ന്നു ചൈതന്യസ്വരൂപിണിയായി വിളങ്ങുന്ന പ്രകൃതീശ്വരിയുടെ തിരുമുമ്പില്‍ മക്കളെന്നപോലെ സ്‌നേഹമാത്ര പ്രചോദിതരായി ഭക്തര്‍ കൂട്ടം കൂടുമ്പോള്‍ അസൂയ, മദമാത്‌സര്യങ്ങള്‍ തുടങ്ങിയവയും, ഭേദചിന്തകളുമൊക്കെ അകന്ന് ഹൃദയം വിമലായിത്തീരുന്നു.

കാവുകള്‍ക്കുള്ളില്‍ കുടികൊള്ളുന്നത് സ്വന്തം അമ്മയാണെന്ന നിശ്ചയമാണ് ഓരോ ഗ്രാമവാസിയുടെയും അനുഭവം. ഇവിടെ ഭയമല്ല, സ്വാതന്ത്ര്യവും സുരക്ഷിതത്വബോധവുമാണ്. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഭാവന സര്‍വ്വരുടെയും ഹൃദയത്തിലുറപ്പിക്കുന്ന അലൗകിക ശക്തിവിശേഷമാകുന്നു അമ്മ. അങ്ങേയറ്റം ക്രൂരനും സ്വാര്‍ത്ഥിയുമായ മനുഷ്യര്‍പോലും ആ തിരുമുമ്പിലെത്തുമ്പോള്‍ പതറിപ്പോകുന്നു. അതാണ് മാതൃസങ്കല്‍പത്തിന്റെ പ്രഭാവം.

പ്രാചീന കാര്‍ഷിക-മാന്ത്രിക അനുഷ്ഠാനങ്ങളുടെ രംഗാവതരണമായ മുടിയേറ്റ് എന്ന കാവുനാടകത്തിലെ പ്രധാന കഥാപാത്രം കാളിയാണ്. കാളി രക്ഷിക്കയും ശിക്ഷിക്കുകയും ചെയ്യുന്നു. പ്രകൃതിയെ അമ്മയായി കാണുന്നു എന്ന സങ്കല്‍പ്പമാണ് ഇവിടെ കാളി. ദുഷ്ടതയെ ഇല്ലാതാക്കുന്ന കാളി ജനങ്ങളുടെ രക്ഷകയും അഭയസ്ഥാനവുമാകുന്നതിവിടെയാണ്.

വ്യവസ്ഥിതിയിലെ ദുഷ്ടമാര്‍ഗ്ഗത്തെ ഇല്ലാതെയാക്കി നന്മ പ്രദാനം ചെയ്യാന്‍ ശക്തിസ്വരൂപിണിയായ ഈ മാതാവിന് സാധിക്കുന്നു. ഇങ്ങനെ നല്ല വിളവും ദുഷ്ടന്മാരില്‍നിന്ന് രക്ഷയും മഹാമാരിയില്‍നിന്നുള്ള സംരക്ഷണവും നല്‍കുന്ന ദേശദേവതയായി കാളി മാറുന്നു.

ഈ വിജയത്തിന്റെ ആഘോഷം ഗ്രാമത്തിന്റെ ആേഘാഷമായി മാറുന്നു. ആ ദേവിയുടെ ശക്തിചൈതന്യം സമൂഹത്തിനും ശക്തി പകരുന്നു. ലൗകികതയും അലൗകിതയും ഒത്തുചേരുന്ന രാത്രിയാണ് മുടിയേറ്റിന്റെ അരങ്ങു രാത്രി.

അലൗകിക വേഷവിധാനത്തോടെ ദേശദേവതയായ കാളിയും, ലൗകിക വേഷവിധാനത്തോടെ ഗ്രാമത്തിലെ ഒാരോ ആളിലും ആര്‍പ്പുവിളികളും പന്തങ്ങളും തെള്ളിപ്പൊടിയുമായി ഈ നാട്ടരങ്ങിന്റെ ഭാഗമാകുന്നു. മുടിയേറ്റു കഴിഞ്ഞ് അമ്മയായ കാളി ഏവരെയും മുടിയും പന്തവുമുഴിഞ്ഞ് ആശീര്‍വദിക്കുന്നു. അപ്പോള്‍ എല്ലാ ദുഃഖങ്ങളില്‍നിന്നും അതിജീവിക്കുവാനുള്ള കരുത്ത് ഓരോരുത്തരിലും ഉണ്ടാകുന്നു. കാളി അതിജീവനത്തിന്റെ പ്രതീകമാകുന്നു. ദാരിക-ദാനവേന്ദ്രന്മാരിലൂടെ വളര്‍ന്നുവന്ന സാമൂഹിക ധര്‍മ്മങ്ങളെ, ദുര്‍ഭരണത്തെ, അനീതികളെ, തിന്മനിറഞ്ഞ സാമൂഹിക വ്യസ്ഥിതിയെ പ്രതിരോധിക്കാനുള്ള കരുത്ത് ഒാരോ വ്യക്തിക്കും സ്ത്രീസമൂഹത്തിനാകെയും ഉണ്ടാകുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)
India

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

Kerala

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

Kerala

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

Kerala

മലയാളി മാധ്യമ സംഘം യോഗി ആദിത്യനാഥിനെ കാണും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാറ്റപ്പാർട്ടി നേതാവും ‘സോഷ്യൽ മീഡിയ തന്ത്രജ്ഞ’നുമായ അഭിജിത് ദീപ്‌കെക്ക് വൻ പിഴവ്; മാനനഷ്ടക്കേസ് നേരിടേണ്ടിവന്നേക്കും

രമ്യ ഹരിദാസ് എം എല്‍ എയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

ഭവാനി പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹങ്ങള്‍

പാലക്കാട് എസ് ശ്രീനിവാസന്‍ കൊലക്കേസ്: പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

ദല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതരമായ പരിക്ക്, തകര്‍ന്ന് വീണത് 20 വര്‍ഷം പഴക്കമുള്ള കെട്ടിടം

മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് 11 പേർ മരിച്ചു : അന്വേഷണം പ്രഖ്യാപിച്ചു

പിണറായിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണം

സിപ് ലൈന്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.