അബുദാബി: ഫോര്‍മുല വണ്‍ കാറോട്ട പോരാട്ടത്തില്‍ മെഴ്‌സിഡസിന്റെ നിക്കോ റോസ്ബര്‍ഗിന് ലോക കിരീടം. സീസണിലെ അവസാന പോരാട്ടമായ അബുദാബി ഗ്രാന്‍ഡ്പ്രീയില്‍ രണ്ടാം സ്ഥാനത്തെത്തിയതോടെയാണ് റോസ്‌ബെര്‍ഗ് കിരീടം ഉറപ്പിച്ചത്. റോസ്ബര്‍ഗിന്റെ ആദ്യ ലോകകിരീടമാണിത്.
അബുദാബി ഗ്രാന്‍ഡ് പ്രീയില്‍ ഒന്നാമതെത്തിയ മെഴ്‌സിഡസിന്റെ തന്നെ ലൂയിസ് ഹാമില്‍ട്ടണ് ചാമ്പ്യന്‍ഷിപ്പിനായുള്ള പോരാട്ടത്തില്‍ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
മത്സരം തുടങ്ങുന്നതിന് മുമ്പ് ഹാമില്‍ട്ടനേക്കാള്‍ 12 പോയിന്റ് മുന്നിലായിരുന്ന റോസ്‌ബെര്‍ഗിന് കിരീടം നേടാന്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലൊന്ന് ലഭിച്ചാല്‍ മതിയായിരുന്നു. റോസ്‌ബെര്‍ഗിന് 385 പോയിന്റും ഹാമില്‍ട്ടന് 380 പോയിന്റുമാണ് ലഭിച്ചത്.
2006 മുതല്‍ ഫോര്‍മുല വണ്ണില്‍ മത്സരിക്കാന്‍ തുടങ്ങിയ റോസ്—ബെര്‍ഗ് ഫോര്‍മുല വണ്‍ കിരീടം നേടുന്ന മൂന്നാമത്തെ ജര്‍മ്മന്‍ ഡ്രൈവറാണ്. മൈക്കല്‍ ഷൂമാക്കറും സെബാസ്റ്റിയന്‍ വെറ്റലുമാണ് ഇതിന് മുമ്പ് ചാമ്പ്യന്മാരായ ജര്‍മ്മന്‍ ഡ്രൈവര്‍മാര്‍.
















