മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ ബാഴ്‌സലോണയ്‌ക്ക് സമനില കുരുക്ക്. റയല്‍ സോസിദാഡിനോടാണ് 1-1ന് ബാഴ്‌സ സമനില വഴങ്ങിയത്.
സോസിദാഡിനായി സില്‍വയും(53) ബാഴ്‌സയ്‌ക്ക് വേണ്ടി മെസിയും(59) ഗോള്‍ നേടി. സമനിലയോടെ ഒന്നാംസ്ഥാനത്തുള്ള റയല്‍ മാഡ്രിഡുമായുള്ള ബാഴ്‌സയുടെ പോയിന്റു വ്യത്യാസം ആറായി. ലീഗില്‍ 33 പോയിന്റുമായി റയല്‍ ഒന്നാമതും 27 പോയിന്റുമായി ബാഴ്‌സ രണ്ടാമതുമാണ്.
മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് വമ്പന്‍ജയം സ്വന്തമാക്കി.
ഒസാസുനയ്‌ക്കെതിരെ ഏകപക്ഷീയമായ മൂന്നുഗോളിന്റെ ജയമാണ് അത്‌ലറ്റിക്കോ മാഡ്രിഡ് നേടിയത്. ഗോഡിന്‍(36), ഗമെറിയോ(37), കറസ്‌കോ(90) എന്നിവരാണ് ഗോള്‍ സ്‌കോറര്‍മാര്‍. പോയിന്റു പട്ടികയില്‍ നാലാം സ്ഥാനത്താണ് അത്‌ലറ്റിക്കോ.
















