Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അറിവ് പഴയത്; ജ്ഞാനം പുതിയത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2016, 09:54 pm IST
inSamskriti

തുടര്‍ന്നുകൊണ്ടിരിക്കുന്ന ഒന്നിന് ഒരിക്കലും പുതിയതാകാന്‍ കഴിയുകയില്ല എന്ന് ജിദ്ദു കൃഷ്ണമൂര്‍ത്തി പറയുന്നു. അതത്ര സങ്കീര്‍ണമായ പ്രശ്‌നമല്ലെന്ന് നമുക്ക് ബോധ്യമാവും. ഓരോ ദിവസവും സഫലമാക്കാനും നമ്മുടെ ആകുലതകളും കഷ്ടതകളും അടുത്ത ദിവസത്തേക്ക് കൊണ്ടുപോകാതിരിക്കാനും കഴിയുമെങ്കില്‍ നാളെയെ പുതുമയോടെ നേരിടാന്‍ നമുക്ക് സാധിക്കും. വെല്ലുവിളിയെ പുതിയതായി നേരിടലാണ് സൃഷ്ടി. അവസാനമില്ലാതെ സൃഷ്ടി തുടങ്ങില്ല. പുതിയതിനെ നേരിടാന്‍ പഴയത് അവസാനിക്കണം. ഓരോ നിമിഷത്തിനും പര്യവസാനമുണ്ടാകണം. തന്മൂലം ഓരോ നിമിഷവും പുതിയതാകുന്നു. ഇതു കവിഭാവനയോ അതിശയോക്തിയോ അല്ല. ശ്രമിക്കുകയാണെങ്കില്‍ എന്തു സംഭവിക്കുന്നുവെന്ന് നമ്മള്‍ കണ്ടെത്തും. പക്ഷേ, തുടര്‍ച്ചയില്ലാതെ ജീവിക്കാനാവില്ലെന്നും നാം വിചാരിക്കുന്നു. ഉള്ളതവസാനിച്ചേ പുതിയതുണ്ടാവൂ.

ഭൂതകാലത്തിന്റെ പരിണതഫലമായ, ഭൂതകാലത്തില്‍ അധിഷ്ഠിതമായ തുടര്‍ച്ചയായ ചിന്ത വര്‍ത്തമാനകാലവുമായി ചേര്‍ന്നു ഭാവിയെ സൃഷ്ടിക്കുന്നു. അവിടെ വിടവുണ്ടാകുമ്പോള്‍ മാത്രമേ പുതുതായി വല്ലതും കാണാന്‍ നമുക്ക് കഴിയൂ. വൃദ്ധന്മാര്‍ ഭൂതകാലത്തെയും ചെറുപ്പക്കാര്‍ ഭാവിയെയും ചിലപ്പോള്‍ ഭൂതകാലത്തെയും ഉറ്റുനോക്കിയാണ് ജീവിക്കുന്നത്. ഭൂതകാലത്തിലോ ഭാവിയിലോ ആമഗ്നരായ അവര്‍ വര്‍ത്തമാനകാലത്തെ പൂര്‍ണമായി ശ്രദ്ധിക്കുന്നില്ല. വര്‍ത്തമാനത്തെ നിരീക്ഷിക്കാന്‍ ഭൂതകാലം അവസാനിക്കണം. മുന്‍വിധികള്‍ ഇല്ലാതിരിക്കുമ്പോഴേ ആരെയെങ്കിലും തനതു രൂപത്തില്‍ കാണാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ മുന്‍വിധികള്‍ക്ക് അവസാനമുണ്ടാകണം.

വര്‍ത്തമാന യാഥാര്‍ത്ഥ്യം ഓരോ നിമിഷത്തിലുമുള്ള പ്രവൃത്തിയാണ്-ബന്ധമാണ്. അത് പുതുതായി മനസ്സിലാക്കണം. ഇതു സിദ്ധാന്തമല്ല; നമുക്ക് പരീക്ഷിച്ചുനോക്കാമെന്ന് ജിദ്ദു കൃഷ്ണമൂര്‍ത്തി പറയുന്നു. ഈ അവസാനിപ്പിക്കല്‍ നമ്മള്‍ വിചാരിക്കുന്നതുപോലെ അത്ര പ്രയാസകരമല്ലെന്ന് അപ്പോള്‍ നമുക്ക് മനസ്സിലാകും. വര്‍ത്തമാനത്തെ കലര്‍പ്പില്ലാതെ അറിയാനുള്ള താല്‍പ്പര്യം തന്നെ ഭൂതകാലത്തെ ആട്ടിയോടിക്കുന്നു. തല്‍ക്കാലം മുന്നിലുള്ളതിനെ നിരീക്ഷിക്കാനും അതിന്റെ കഥ പറയാന്‍ അതിനെ അനുവദിക്കാനുമുള്ള താല്‍പര്യം മാത്രമേ വേണ്ടൂ. അതിന്റെ സത്യം കണ്ടെത്തുമ്പോള്‍ മനസ്സ് അനുനിമിഷം ശൂന്യതയെ വരിക്കുന്നു.

അതുകൊണ്ട് എല്ലാം പുതുതായി കണ്ടറിയുന്നു. നേടിവച്ച അറിവ് ഒരിക്കലും പുതിയതായിരിക്കില്ലല്ലോ. പുതിയത് അനുഭവം മാത്രമാണ്. സഞ്ചിത വിജ്ഞാനം വിദ്യാലയത്തില്‍ പഠിപ്പിക്കുന്നുണ്ടാകാം. എന്നാല്‍ ജ്ഞാനം, നേരറിവ്. പഠിപ്പിക്കുവാന്‍ കഴിയുകയില്ല. നേര്‍ക്ക് നേരറിയുന്നതാണിവിടെ പറയുന്ന ജ്ഞാനം. അതു പഠിപ്പിക്കുന്ന വിദ്യാലയം എന്നുപറയുന്നത് അസംബന്ധമാണ്. ഓരോ ക്ഷണത്തിലെയും യാഥാര്‍ത്ഥ്യത്തെ അതതു ക്ഷണത്തില്‍ കണ്ടറിയുന്നതും ധരിക്കുന്നതുമാണ് ജ്ഞാനം. ജ്ഞാനം കൊണ്ടുവരുന്ന സ്വാതന്ത്ര്യം സ്വായത്തമാക്കാന്‍ മനസ്സില്‍ കൂടിക്കിടക്കുന്ന പഴയ അറിവ് ഇല്ലാതാകണം. ജ്ഞാനം പുതിയതാണ്; ആവര്‍ത്തിക്കപ്പെടാവുന്നതല്ല; മതചാര്യന്മാരില്‍നിന്നോ ഗ്രന്ഥങ്ങളില്‍നിന്നോ കിട്ടാവുന്നതുമല്ല. അതുകൊണ്ട് നിര്‍ത്താതെ തുടരുന്ന അറിവ് പുതിയതിനെ മനസ്സിലാക്കാന്‍ തടസ്സമാണ്.

സൃഷ്ടി ചെയ്യാന്‍ ശക്തിയുള്ള പുതുക്കല്‍, സര്‍ഗാത്മകമായ പ്രചോദനം, നിരന്തരമായ പുനര്‍ജ്ജനനബോധം ഉണ്ടാവുകയാണ് പ്രധാനം. അതുണ്ടാവാന്‍ ഓരോ നിമിഷവും മരണമുണ്ടായേ തീരൂ. അത്തരം മനസ്സിന് സത്യമായത് സ്വീകരിക്കാന്‍ കഴിയും. നിരുപാധികമോ അന്തിമമോ അകലെയിരിക്കുന്നതോ ആയ എന്തെങ്കിലുമല്ല സത്യം. അത് അനുനിമിഷം കണ്ടുപിടിക്കണം. തുടര്‍ച്ച ഓര്‍മയാണ്. അതില്‍ സ്വാതന്ത്ര്യമില്ല. ഭൂതകാലത്തെ പൂര്‍ണമായി മനസ്സിലാക്കുകയും അതിന്റെ ജഡഭാരം വച്ചുകൊണ്ടിരിക്കാതെ മനസ്സിനെ ഒഴിച്ചിടുകയും ചെയ്താലേ വര്‍ത്തമാനകാലത്തെ അതിന്റെ എല്ലാ അര്‍ത്ഥത്തിലും കാണാന്‍ കഴിയുകയുള്ളൂ.

എന്നാല്‍ നമ്മില്‍ മിക്കവരുടെയും മനസ്സുകള്‍ ഒഴിഞ്ഞവയല്ല. അവ അറിവുകൊണ്ട് നിറഞ്ഞിരിക്കുന്നു. അത് ചിന്തിക്കുന്ന മനസ്സല്ല. പരിതഃസ്ഥിതികള്‍ക്കനുസരിച്ച് റിക്കാര്‍ഡുകള്‍ മാറ്റുന്ന ഗ്രാമഫോണ്‍ യന്ത്രമാണ്. പുതിയതിനെ അനുവദിക്കുന്ന പഴയതിന്റെ അവസാനത്തെ നാം ഭയപ്പെടുന്നു. നമ്മുടെ എല്ലാ സംസാരവും വസ്തുതാശേഖരണവും അതില്‍നിന്ന് രക്ഷപ്പെടാനാണ്; ഒളിച്ചോടാന്‍ മാത്രമാണ്. ദിനംതോറുമുള്ള അസ്വസ്ഥതകള്‍കൊണ്ട് നമ്മുടെ മനസ്സ് നിറയുമ്പോഴല്ല; ഒഴിയുമ്പോള്‍ മാത്രമാണ് അതിന് സ്വയം പുതുക്കാനും സര്‍ഗാത്മകമാവാനും കാലാതീതമാവാനും നമ്മുടെ തന്നെ അനുഭവപുസ്തകം ഉണ്ടാക്കുവാനും കഴിയുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

Kerala

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

Kerala

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

Entertainment

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

പുതിയ വാര്‍ത്തകള്‍

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.