കുറവിലങ്ങാട്: പതിനഞ്ചാമത് കോട്ടയം റവന്യൂ ജില്ലാ കായികമേളക്ക് പരാതിയുടെ പരിഭവങ്ങളുടെയും നടുവില്‍ സമാപനം. വിവിധ കമ്മറ്റികള്‍ക്ക് യഥാസമയം പണം നല്‍കാത്തത് കായിക മേളയുടെ മാറ്റ് കുറച്ചു. വിവിധ വിഭാഗം സംഘാടകരും സ്വന്തം പൈസാ ചെലവഴിച്ചാണ് സ്റ്റേഡിയത്തില്‍ നിന്ന് പിരിഞ്ഞത്. ചിലര്‍ കടം പറഞ്ഞ് പിരിഞ്ഞു. ഡി.ഡി. ഓഫീസില്‍ നിന്ന് സംഘാടക സമിതിയ്‌ക്ക് ശനിയാഴ്ച വൈകുന്നേരം ആണ് അദ്യ ഗഡു ചെക്ക് നല്‍കിയത്. എന്നാല്‍ ഇന്നലെ അവധിയും ഇന്ന് ഹര്‍ത്താലും ആയതിനാല്‍ ചെക്കുകള്‍ മാറാതെ കടം മേടിച്ച് മേളയില്‍ ചെലവഴിക്കേണ്ട ഗതികേടാണ് അദ്ധ്യാപകര്‍ക്ക് ഉണ്ടായത്. കായിക മേളയില്‍ സ്ഥല പരിമിതി ഉണ്ടെങ്കിലും ഭാരതീയ ചികിത്സാ വകുപ്പിന്റെ ആയുര്‍വേദ വിഭാഗം മികവ് പുലര്‍ത്തിയിരുന്നു. അതോടൊപ്പം ദേശീയ അദ്ധ്യാപക പരിഷിത്തിന്റെ നേതൃത്വത്തില്‍ ഉള്ള വെല്‍ഫെയര്‍ കമ്മറ്റിയും മികവ് പുലര്‍ത്തി. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു. പാലാ ഡിവൈഎസ്പി വിശിഷ്ടാധിതിയായി. വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ വിവിധ കമ്മറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















