Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ക്രിസ്റ്റിയാനോ ഡബിളില്‍ റയല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2016, 06:51 pm IST
in Sports

റയല്‍ മാഡ്രിഡിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടുന്നു

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന്റെ അപരാജിത കുതിപ്പ് തുടരുന്നു. ഇന്നലെ സ്‌പോര്‍ട്ടിങ്ങ് ഗിജോണിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ അവര്‍ തുടര്‍ച്ചയായ ആറാം ജയം സ്വന്തമാക്കി. സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോള്‍ മികവിലായിരുന്നു റയലിന്റെ വിജയം.

ലീഗില്‍ 13 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ റയല്‍ മാഡ്രിഡ് സീസണില്‍ ഇതുവരെ പരാജയമറിഞ്ഞിട്ടില്ല. ആദ്യ നാല് മത്സരങ്ങള്‍ ജയിച്ച അവര്‍ പിന്നീട് തുടര്‍ച്ചയായി മൂന്ന് സമനില വഴങ്ങി. അതിനുശേഷമാണ് ഇപ്പോഴത്തെ തുടര്‍ച്ചയായ വിജയക്കുതിപ്പ്.

പന്ത് കൈവശംവെക്കുന്നതിലും ഷോട്ടുകള്‍ പായിക്കുന്നതിലും ഏറെ മുന്‍പിലായിരുന്ന റയല്‍ മികച്ച പ്രകടനമാണ് ഗിജോണിനെതിരെ പുറത്തെടുത്തത്.ഗിജോണിനെതിരെ അഞ്ചാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയും 18-ാം മിനിറ്റില്‍ ഹെഡ്ഡറിലൂടെയുമാണ് ക്രിസ്റ്റിയാനോ ഗോള്‍ നേടിയത്. ലൂക്കാസ് വാസ്‌ക്വെസിനെ ബോക്‌സിനുള്ളില്‍ വീഴ്‌ത്തിയതിനാണ് റയലിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്. കഴിഞ്ഞയാഴ്ച മാഡ്രിഡ് ഡെര്‍ബിയില്‍ ഹാട്രിക്ക് നേടിയതിന് പിന്നാലെയാണ് ക്രിസ്റ്റിയാനോയുടെ ഇരട്ടപ്രഹരം. ഇതോടെ ഈ സീസണില്‍ ഏറ്റവും ഗോളുകള്‍ (10 ഗോളുകള്‍) നേടിയ താരമായിരിക്കുകയാണ് ക്രിസ്റ്റിയാനോ. ബാഴ്‌സലോണയുടെ ലയണല്‍ മെസി, ലൂയിസ് സുവാരസ് എന്നിവരെയാണ് ക്രിസ്റ്റ്യാനോ പിറകിലാക്കിയിരിക്കുന്നത്. എട്ട് ഗോളുകളാണ് ഇരുവരും ഈ സീസണില്‍ നേടിയിരിക്കുന്നത്.

35-ാം മിനിറ്റില്‍ കാര്‍ലോസ് കര്‍മോണ ഗിജോണിനായി ഒരു ഗോള്‍ മടക്കിയെങ്കിലും പിന്നീട് റയല്‍ പ്രതിരോധത്തെയോ ഗോളിയെയോ കീഴടക്കാന്‍ അവര്‍ക്കായില്ല. ഇതിനിടെ ഒരു പെനാല്‍റ്റി നഷ്ടപ്പെടുത്തുകയും ചെയ്തു. വിജയത്തോടെ രണ്ടാമതുള്ള സെവിയയേക്കാള്‍ ആറ്‌പോയിന്റിന്റെ ലീഡും റയലിന് സ്വന്തം. റയലിന് 13 കളികളില്‍ നിന്ന് 33ഉം സെവിയക്ക് 27ഉം പോയിന്റാണുള്ളത്. മൂന്നാമതുള്ള ബാഴ്‌സലോണക്ക് 12 കളികളില്‍ നിന്ന് 26 പോയിന്റ്.

മറ്റൊരു മത്സരത്തില്‍ വലന്‍സിയയെ 2-1ന് കീഴടക്കിയതോടെയാണ് സെവിയ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 53-ാം മിനിറ്റില്‍ എസിക്വേല്‍ ഗാരിയുടെ സെല്‍ഫ് ഗോളാണ് സെവിയക്ക് ലീഡ് സമ്മാനിച്ചത്. 65-ാം മിനിറ്റില്‍ എല്‍ ഹദാദിയിലൂടെ വലന്‍സിയ സമനില പിടിച്ചു. 75-ാം മിനിറ്റില്‍ സെവിയക്കായി മാര്‍ട്ടിന്‍ പരേജ ലക്ഷ്യം കണ്ടതോടെ വിജയം അവര്‍ക്കൊപ്പം. മറ്റ് മത്സരങ്ങളില്‍ മലാഗ 4-3ന് ഡിപോര്‍ട്ടീവോ ലാ കൊരൂണയെയും എസ്പാനിയോള്‍ 3-0ന് ലെഗാനസിനെയും തകര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)
Kerala

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

India

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

India

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

World

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

India

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പുതിയ വാര്‍ത്തകള്‍

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.