കോട്ടയം: സി.വി. രാമന്‍പിള്ളയെപ്പോലെ വിഖ്യാത സാഹിത്യകാരന്മാരുടെ കൃതികള്‍ വിദേശസാഹിത്യ രചനകളെക്കാള്‍ മഹത്തരമാണെന്നും ഭാഷയുടെ സാധ്യതകളെപ്പറ്റി പുതു തലമുറയെ ബോധവാന്മാരാക്കേണ്ടത് പുസ്തകങ്ങളിലൂടെയാണെന്നും ജസ്റ്റീസ് കെ.ടി. തോമസ് പറഞ്ഞു.
അന്താരാഷ്‌ട്ര പുസ്തകമേളയോടനുബന്ധിച്ചു നടന്ന ദര്‍ശന നാഷണല്‍ പുസ്തക അവാര്‍ഡ് ദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. എം.ജി. യൂണിവേഴ്‌സിറ്റി പ്രൊ. വൈസ് ചാന്‍സലര്‍ ഡോ. ഷീനാ ഷുക്കൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ഫാ. ജസ്റ്റിന്‍ കാളിയാനിയില്‍ സി.എം.ഐ, എ.പി. തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. പബഌക് റിലേഷനില്‍ ദേശീയ പുരസ്‌കാരം നേടിയ ശ്രീകുമാറിനെ അനുമോദിച്ചു.
മികച്ച പുസ്തകങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിവിധ പ്രസാധകര്‍ ഏറ്റുവാങ്ങി.
ഇന്നലെ ദര്‍ശനവേദിയില്‍ പുകയില വിരുദ്ധ പ്രചാരണത്തിന് വേണ്ടി തയാറാക്കിയിട്ടുള്ള പുകവണ്ടി എന്ന കാര്‍ട്ടൂണ്‍ ഹ്രസ്വചിത്രപ്രദര്‍ശനം നടന്നു. ഉച്ചകഴിഞ്ഞ് ജോസഫ് ചാവറ എഴുതിയ വിജയപാഠങ്ങള്‍ പരാജയത്തില്‍ നിന്നും പുസ്തക ചര്‍ച്ച സെബാസ്റ്റ്യന്‍ പോള്‍ എക്‌സ് എം.പി ഉദ്ഘാടനം ചെയ്തു.
ജോസ് പനച്ചിപ്പുറം അധ്യക്ഷത വഹിച്ചു. സജില്‍ ശ്രീധര്‍, സംവിധായകന്‍ ജോസ് തോമസ്, ജോര്‍ജ്ജ് പൊടിപാറ, സേവ്യര്‍ തോമസ് കൊണ്ടോടി, അഡ്വ. ജോസ് ഫിലിപ്പ്, പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എഴുത്തും വായനയും പരിപാടിയില്‍ ഫാ. ഡോ. കെ.എം. ജോര്‍ജ്ജ്, ആദം, എസ്. ഹരീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
















