Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സ്വാസ്ഥ്യത്തോടെ ജീവിക്കുക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2016, 07:46 pm IST
inSamskriti

ഏവരും കാംക്ഷിക്കുന്ന ഒന്നാണ് സ്വാസ്ഥ്യം. ജോലിചെയ്ത് ക്ഷീണിക്കുമ്പോള്‍ വിശ്രമിക്കുന്നതും അതിനുവേണ്ടിയാണ്. മനുഷ്യചിന്തകള്‍ അധികമുപയോഗിച്ചതും ഈ സുഖാവസ്ഥക്കുതന്നെ. എന്നാല്‍ അതിന് വിപരീതമായ അസ്വാസ്ഥ്യവും അനുഭവിക്കാെത തരമില്ല.

സ്വാസ്ഥ്യം തേടിയുള്ള മനുഷ്യപ്രയാണത്തിന് പഴക്കമേറെയുണ്ട്. ചിന്താശേഷിയുള്ള ഇത്രയും കാലം ദുഃഖങ്ങളും അനുഭവിക്കേണ്ടിവരും. ക്രിയാത്മക ചിന്തകളെ ക്ഷണിച്ചുവരുത്തുകയാണതിനുള്ള പ്രതിവിധി.

കാര്യങ്ങളെ യാഥാര്‍ത്ഥ്യബോധത്തോടെ കാണുവാന്‍ കഴിയുന്നവര്‍ക്ക് മനഃസമാധാനമുണ്ടാകും. ‘പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങുകയില്ല’ എന്ന മനോഭാവക്കാര്‍ക്ക് നേട്ടങ്ങള്‍ ഉറപ്പ്. അതെ, ഓര്‍ത്തു ദുഃഖിക്കുന്നതിനേക്കാള്‍ നന്ന് മറന്നു സന്തോഷിക്കുകയാണ്. അസ്വസ്ഥചിത്തരായവര്‍ ജീവിതത്തിന്റെ മനോഹാരിതകള്‍ കാണാതെ പോവുകയാണ്. ‘കണ്ണുണ്ടായിട്ടും കാണാത്തവര്‍’ എന്നു പറയുന്നതും ഇവരെക്കുറിച്ചാണ്.

നേട്ടങ്ങള്‍ക്കായി നെട്ടോട്ടമോടുന്ന മനുഷ്യന്‍ സ്വന്തം മനസ്സിനെ നിയന്ത്രിക്കുന്ന കാര്യത്തില്‍ പരാജയപ്പെടുകയാണ് പലപ്പോഴും. സ്വന്തം മനസ്സിന്റെ വിജയമാണ് മഹാവിജയം എന്ന വലിയ പാഠം മറക്കുന്നവര്‍. ബാഹ്യമോടികള്‍ക്കായി സമയം ചെലവിടുന്നവര്‍ മനസ്സിന്റെ ബ്യൂട്ടിപാര്‍ലറില്‍ പോകുവാന്‍ മടികാണിക്കുന്നു. മനോജന്യ ശാരീരികരോഗങ്ങള്‍ സഹയാത്രികരാണിവര്‍ക്ക്.

മനുഷ്യബന്ധങ്ങളാണ് ഏറ്റവും നല്ല ഔഷധം. മനസ്സിലെ സ്‌നേഹതീര്‍ത്ഥം വറ്റാതെ സൂക്ഷിച്ചാല്‍ അസുഖത്തെപ്പോലും അകറ്റാനാകും. സ്വാസ്ഥ്യത്തെ തൊട്ടറിയാനും സഹായിക്കുമത്. ദുഃഖങ്ങള്‍ക്ക് അവധി കൊടുക്കുന്ന നിമിഷങ്ങള്‍.

സൗഭാഗ്യങ്ങള്‍ ഏറെ അരികത്തുണ്ടായിട്ടും അതൊന്നും അനുഭവിക്കാന്‍ കഴിയാത്തവരുണ്ട്. മനസ്സിന്റെ സൗന്ദര്യത്തെ തമസ്‌കരിച്ചുകൊണ്ടുള്ള ജീവിതം വിരസമാണ്. സ്വയം കുത്തിനോവിക്കുന്ന നിഷേധാത്മക ചിന്തകളാണ് സ്വാസ്ഥ്യത്തിന്റെ നിത്യശത്രുക്കള്‍. ചിന്തകളെ നല്ലതിനായി പ്രയോജനപ്പെടുത്തുവാനാണ് എപ്പോഴും ശ്രദ്ധിക്കേണ്ടത്.

ജീവിതയാത്രയില്‍ സമ്മര്‍ദ്ദങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ അത് ശാരീരിക രോഗങ്ങള്‍ക്കു കാരണമാകുമെന്ന ആധുനിക ചികിത്‌സാശാസ്ത്രം അടിവരയിടുന്നു. വീണക്കമ്പികള്‍ പാകത്തിനു മുറുക്കിയിരിക്കണം. അസ്വാസ്ഥ്യങ്ങള്‍ അതിരുകടന്നാല്‍ മനസ്സിന്റെ പ്രസന്നതക്ക് മങ്ങലേല്‍ക്കും. മനഃശാസ്ത്രജ്ഞരെ സമീപിക്കേണ്ടത് ഇത്തരം അവസരങ്ങളിലാണ്.

സുഖമായി ജീവിക്കുക എന്നതാണ് ഏതൊരു മനുഷ്യനും ആഗ്രഹിക്കുന്നത്. മനഃസുഖമില്ലെങ്കില്‍ മറ്റെന്തുണ്ടായിട്ടും കാര്യമില്ല. മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയുന്നവനാണ് ധീരന്‍ എന്ന ആപ്തവാക്യം പ്രസക്തമാണ്. അതത്ര ക്ഷിപ്രസാധ്യമായ കാര്യമല്ലെന്നതാണ് വസ്തുത. എങ്കിലും നിരന്തര പരിശ്രമം വിജയത്തിലെത്തിക്കുമെന്ന് തീര്‍ച്ച.

സൗഭാഗ്യങ്ങളുടെ മേല്‍ ഇരുന്ന് ഭിക്ഷ യാചിക്കുന്നവരുടെ കാര്യം പരിതാപകരമാണ്. മനസ്സ് ആരോഗ്യകരമായിരിക്കുമ്പോഴാണ് ജീവിതം സുഖകരമാകുന്നത്. സ്വാസ്ഥ്യമുള്ളവന് എല്ലാമുണ്ട് എന്ന പറച്ചില്‍ വെറുതെയല്ല. മനസ്സ് മധുരസംഗീതം പൊഴിക്കുന്നതും അപ്പോഴാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

Astrology

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

Astrology

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

Kerala

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് മികച്ച വിജയം

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.