മുംബൈ: ടാറ്റ ഗ്രൂപ്പ് ചെയർമാൻ സ്ഥാനം തെറിച്ചതിനു പിന്നാലെ സൈറസ് മിസ്ത്രിക്ക് വീണ്ടും തിരിച്ചടി. ടാറ്റ സ്റ്റീൽ ചെയർമാൻ സ്ഥാനത്തുനിന്നാണ് മിസ്ത്രിയെ നീക്കിയത്. പകരം ഇൻഡിപെൻഡന്റ് ഡയറക്ടറായ ഒ.പി. ഭട്ടിനെയാണ് ഇടക്കാല ചെയർമനായി നിയമിച്ചു.
വെള്ളിയാഴ്ച മുംബൈയിൽ നടന്ന ബോർഡ് യോഗത്തിലാണ് മിസ്ത്രിയെ പുറത്താക്കാനുള്ള നടപടി സ്വീകരിച്ചത്. ഡിസംബർ 21നാണ് പ്രത്യേക ജനറൽ ബോഡി യോഗം ചേരും. ഇക്കാലയളവ് വരെയാണ് ഭട്ടിന്റെ കാലാവധി. എസ്ബിഐ മുൻ ചെയർമാൻ കൂടിയാണ് ഭട്ട്.
കഴിഞ്ഞ മാസമായിരുന്നു സൈറസ് മിസ്ത്രിയെ ടാറ്റാ സൺസിന്റെ ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കിയത്. പകരം ഇടക്കാല ചെയർമാനായി രത്തൻ ടാറ്റയെ നിയമിക്കുകയായിരുന്നു.
















