മൂവാറ്റുപുഴ: ആലുവ കീഴ്മാട് പഞ്ചായത്തിലെ ഒന്ന് , 18 വാര്‍ഡുകളില്‍പ്പെട്ട ഗ്രാമീണ റോഡു പണിയിലെ അഴിമതികളെക്കുറിച്ചുള്ള ഹര്‍ജിയില്‍ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, ജില്ലാ പഞ്ചായത്തംഗം അബ്ദുള്‍ മുത്തലിബ് എന്നിവരടക്കം 13 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉ ത്തരവ്.
പൊതുപ്രവര്‍ത്തകന്‍ ഖാലിദ് മുണ്ടപ്പിള്ളി സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിജിലന്‍സ് കോടതിയുടെ നിര്‍ദ്ദേശം.
പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളിലായി കിടക്കുന്ന പടിഞ്ഞാറേപ്പള്ളി റോഡിന്റേയും തുരുത്തി ലൈന്‍ റോഡിന്റേയും പുനഃരുദ്ധാരണത്തിനായി ഗ്രാമജില്ലാ പഞ്ചായത്ത് ഫ ണ്ടുകളില്‍ നിന്ന് 15 ലക്ഷം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നതില്‍ അഴിമതി നടന്നുവെന്നായിരുന്നു ഹര്‍ജി. ഒന്നാം എതിര്‍കക്ഷി ജില്ലാ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന കെ.കെ.അബ്ദുള്‍ റഷീദ്, കീഴ്മാട് പത്തും പതിനൊന്നും എതിര്‍കക്ഷികളായി ചേര്‍ത്തിരുന്ന ഗുണ േഭാക്തൃസമിതി കണ്‍വീനര്‍മാര്‍ എന്നിവരെ കേസില്‍നിന്ന് ഒഴിവാക്കി. എല്‍ദോസ് കുന്നപ്പള്ളി യെ 12-ാം പ്രതിയായും അബ്ദുള്‍ മുത്തലിബിനെ 13-ാം പ്രതിയായുമായാണ് കേസെടു ക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇ.എസ്.ജെസി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ്.രാജേന്ദ്രന്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ മേരി കാതറിന്‍ ജോര്‍ജ്, കീഴ്മാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.എം.മജീദ്, അസിസ്റ്റന്റ് എഞ്ചിനീയര്‍ ജസ്ന.കെ.മുഹമ്മദ്, മുന്‍ പ്രസിഡന്റ് ലിസാ സെബാസ്റ്റിയ ന്‍, ഒന്നാം വാര്‍ഡ് മുന്‍ ഗ്രാമപഞ്ചായത്തംഗം ഷെര്‍ല അബൂബക്കര്‍, 18-ാം വാര്‍ഡ് മുന്‍ അംഗം ബിന്ദു രഘുനാഥ്, കോണ്‍ട്രാക്ടര്‍മാരായ എം.ഇ.ഇസ്മായില്‍, കെ.കെ.നാസര്‍ എന്നിവരാണ് മറ്റ് പ്രതികള്‍.















