ബാഗ്ദാദ്: ദക്ഷിണ ബാഗ്ദാദിലെ ഹില്ല പെട്രോള്‍ സ്‌റ്റേഷനില്‍ ഐഎസ് ഭീകരര്‍ ബസിനുനേരെ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 100 ഷിയ തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്കു പരിക്കേറ്റു. മരണസംഖ്യ ഉയര്‍ന്നേക്കാം.
ഇറാഖി സൈന്യം മൊസൂള്‍ തിരിച്ചുപിടിച്ചശേഷം ഐഎസിന്റെ ഏറ്റവും ശക്തമായ ഭീകരാക്രമണമാണിത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗം ആളുകളും ഇറാനില്‍ നിന്നുള്ളവരാണ്. കര്‍ബലയിലെ തീര്‍ഥാടനകേന്ദ്രം സന്ദര്‍ശിച്ചശേഷം തിരിച്ചുവരുമ്പോഴാണ് ചാവേര്‍ ആക്രമണമുണ്ടായത്.
ആക്രമണം പെട്രോള്‍ സ്റ്റേഷനടുത്തായതിനാല്‍ സ്‌ഫോടനത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു. ഇറാനിയന്‍ വിദേശകാര്യ മന്ത്രാലയം ആക്രമണത്തെ അപലപിച്ചു.
















