മരങ്ങാട്ടുപിള്ളി: റവന്യൂ ജില്ല കായികമേളയിലെ ഒന്നാം ദിനം സേവനരംഗത്ത് പരിചയത്തിന്റെ പാടവുമായി കുറിച്ചിത്താനം ശ്രീകൃഷ്ണാ ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ സ്റ്റേഡയത്തിലുടനീളം വ്യക്തി മുദ്രകള്‍ പതിപ്പിച്ചു. ഈ സ്‌കൂളിലെ ഒമ്പാതാം ക്ലാസിലെ 30 കേഡറ്റുകള്‍ ആണ് മത്സാരാര്‍ത്ഥികള്‍ക്ക് കുടിവെള്ളം എത്തിച്ചുകൊടുക്കുക. ഓഫ്യഷ്യല്‍സിനെ സഹായിക്കുക, മത്സരത്തിനിടയില്‍ പരിക്കുപറ്റുന്ന കുട്ടികളെ മെഡിക്കല്‍ യൂണിറ്റില്‍ എത്തിക്കുക, ഭക്ഷണ വിതരണം നടത്തുക തുടങ്ങിയ സേവന രംഗത്ത് നിലയുറപ്പിക്കുന്നത്. ഇവര്‍ക്കൊപ്പം എസ്.പി.സി ഓഫീസര്‍മാരായ വിശാല്‍ കുമാര്‍, അഞ്ജു കെ. എന്‍. എസ്.പി.സി.യുടെ ചാര്‍ജ്ജ് വഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥരായ എ.എസ്.ഐ രാജപ്പന്‍, സി.പി.ഒ. സുമംഗല എന്നിവരും സദാസമയവും ഗ്രൗണ്ടില്‍ ഉണ്ട്.
















