കോട്ടയം: 15 മത് റവന്യൂ സ്‌കൂള്‍ കായികമേളക്ക് മരങ്ങാട്ടുപള്ളി ലേബര്‍ ഇന്‍ഡ്യ സ്‌കൂള്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. കെ. എം. മാണി എംഎല്‍എ മേള ഉദ്ഘാടനം ചെയ്തു, മോന്‍സ് ജോസഫ് എം. എല്‍എ അധ്യക്ഷനായിരുന്നു. കോട്ടയം ഡിഡിഇ -വിദ്യാഭ്യാസം കെ. സുധ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അനിത രാജു, മരങ്ങാട്ടുപള്ളി പഞ്ചായത്ത് പ്രസിഡന്റ് ഡോ: റാണി ജോസഫ്, എഡ്യൂക്കേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി മെമ്പര്‍ ഓമന ശിവശങ്കരന്‍, ബ്ലോക്ക് മെമ്പര്‍ നിര്‍മല ദിവാകരന്‍, മെമ്പര്‍ സി.വി. ജോര്‍ജ് ലേബര്‍ ഇന്‍ഡ്യ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുജ കെ ജോര്‍ജ്, പാലാ എ. ഇ. ഒ. – പി. പദ്മകുമാര്‍, തോമസ് മാത്യു, സബ് മാത്യു, വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു.
















