ന്യൂദല്‍ഹി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ദിലീപ് പഡ്ഗാവ്ങ്കര്‍ (72) പൂനെയില്‍ അന്തരിച്ചു. ടൈംസ് ഓഫ് ഇന്ത്യയുടെ മുന്‍ പത്രാധിപരായിരുന്നു. 24 വയസുളളപ്പോഴാണ് അദ്ദേഹം മാധ്യമരംഗത്തേക്ക് കടന്നുവരുന്നത്.
1968 ജൂണില്‍ സോര്‍ബോണില്‍ നിന്ന് മാനവികവിഷയത്തില്‍ ഡോക്ടറേറ്റ് നേടിയതോടെ ടൈംസ് ഓഫ് ഇന്ത്യയുടെ പാരീസ് ലേഖകനായി. 1988ല്‍ പത്രാധിപ സ്ഥാനത്തെത്തി. 1978 മുതല്‍ 1986 വരെ യുനെസ്‌കോയ്‌ക്ക് വേണ്ടി ബാങ്കോക്കിലും പാരീസിലും പ്രവര്‍ത്തിച്ചു. യുപിഎ സര്‍ക്കാര്‍ നിയോഗിച്ച കശ്മീര്‍ സമാധാന ചര്‍ച്ചാ സംഘത്തിലും അംഗമായി.
കേന്ദ്ര റെയില്‍ മന്ത്രി സുരേഷ് പ്രഭു, ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ദ വയര്‍ വെബ്‌സൈറ്റ് സ്ഥാപക പത്രാധിപര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍, രാജ്ദീപ് സര്‍ദേശായി തുടങ്ങിയ പ്രമുഖര്‍ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.
















