മെക്‌സിക്കോ സിറ്റി: തെക്കേ മെക്‌സിക്കോയിലെ സിട്‌ലാല മലയിടുക്കില്‍ നിന്ന് 32 മൃതദേഹങ്ങളും കഴുത്തറുത്തു മാറ്റിയ നിലയില്‍ ഒമ്പതു തലകളും കണ്ടെത്തി.
മലയിടുക്കിലെ 17 കുഴികളിലായി മൂടിയിട്ട നിലയിലാണ് ഇവ കണ്ടെത്തിയത്. ഇതില്‍ 31 എണ്ണം പുരഷന്മാരുടേയും ഒരെണ്ണം സ്ത്രീയുടേതുമാണെന്ന് പോലീസ് അറിയിച്ചു. കുറ്റവാളി സംഘങ്ങള്‍ ഒട്ടനവധിയുള്ളതാണ് ഈ പ്രദേശം. ഇതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടത്തിവരികയാണ്. അതേസമയം സമീപ നഗരമായ ടിക്‌സ്ട്‌ലയില്‍ തയലില്ലാത്ത നിലയില്‍ ഒമ്പതു മൃതദേഹങ്ങള്‍ അടുത്തിടെ കണ്ടെടുത്തിരുന്നു.
സിട്‌ലാലയില്‍ നിന്നും കണ്ടെത്തിയ തല ഈ മൃതദേഹങ്ങളുടേതാണോ എന്ന് അന്വേഷിക്കും.
ഈ വര്‍ഷം ജനുവരിക്കും ഒക്ടോബറിനുമിടയില്‍ 1800 കൊലപാതകങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്.
















