പാട്‌ന: നളന്ദ സര്‍വകലാശാല ചാന്‍സലര്‍ ജോര്‍ജ് യോ രാജിവച്ചു. രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയ്‌ക്കാണ് രാജി നല്‍കിയത്. സിംഗപ്പൂരിലെ മുന്‍ വിദേശകാര്യമന്ത്രിയാണ് ഇദ്ദേഹം.
സര്‍വകലാശാല സ്ഥാപക ദിനത്തില്‍ തന്നെയാണ് രാജി എന്നതും ശ്രദ്ധേയമാണ്.
സര്‍വകലാശാലയിലെ ഗവേണിംഗ് ബോഡി പിരിച്ച് വിട്ട രാഷ്‌ട്രപതിയുടെ നടപടിയാണ് രാജിയ്‌ക്ക് പ്രേരിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം 21നാണ് ഗവേണിംഗ് ബോഡി പിരിച്ചുവിട്ടത്. അമര്‍ത്യാ സെന്‍, സുഗത ബോസ്, മേഘനാദ് ദേശായി എന്നിവരടങ്ങിയ സംഘത്തെയാണ് ഒഴിവാക്കിയത്.
സര്‍വകലാശാല നടത്തിപ്പില്‍ സര്‍ക്കാരിന്റെ ഇടപെടലുണ്ടാകുന്നതില്‍ പ്രതിഷേധിച്ച് ജോര്‍ജ് രണ്ടാമൂഴം വേണ്ടെന്ന് വച്ചതിനെ തുടര്‍ന്ന് തല്‍സ്ഥാനത്ത് എത്തേണ്ടിയിരുന്നത് അമര്‍ത്യ സെന്‍ ആയിരുന്നു. ഗവേണിംഗ് ബോഡി പിരിച്ചുവിട്ടത് തന്നോട് ആലോചിക്കാതെയാണെന്നും അദ്ദേഹം ആരോപിക്കുന്നു.
ഈ മാസം 24ന് കാലാവധി അവസാനിച്ച വൈസ് ചാന്‍സലര്‍ ഡോ.ഗോപ സബര്‍വാള്‍ പുതിയ വിസി എത്തുന്നതുവരെ തുടരും.
















